സ്കൂളിൽ നിന്നും കുട്ടികൾ ഒറ്റയ്ക്ക് വീട്ടിൽ പോകരുത്; ഗതാ​ഗത നിയമങ്ങളിൽ മാറ്റവുമായി അബുദാബി സ്കൂളുകൾ

കുട്ടിയെ ഇറക്കുന്ന സ്ഥലത്ത് രക്ഷിതാവോ അല്ലെങ്കിൽ രക്ഷിതാവ് ചുമതലപ്പെടുത്തിയ മുതിർന്ന ആളോ ഉണ്ടായിരിക്കണം

​ഗതാ​ഗത നിയമങ്ങളിൽ മാറ്റവുമായി അബുദാബിയിലെ സ്കൂളുകൾ. സുരക്ഷ, വിദ്യാർത്ഥികളുടെ അച്ചടക്കം, സൗകര്യം എന്നിവയിലാണ് പുതിയ നയങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്കൂളുകൾ വിദ്യാർത്ഥികളെ സ്കൂളിലേക്കും തിരിച്ചും കൊണ്ടുപോകുന്ന സമയത്ത് എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന നിയമം കൂടുതൽ കർക്കശമാക്കുകയാണ് യുഎഇ.

15 വയസിന് താഴെയുള്ള കുട്ടികൾക്ക് ഇനിമുതൽ മുതിർന്ന ഒരാളില്ലാതെ സ്കൂളിൽ നിന്ന് പോകാനോ സ്കൂളിലെത്താനോ അനുവാദമില്ല. കുട്ടിയെ ഇറക്കുന്ന സ്ഥലത്ത് രക്ഷിതാവോ അല്ലെങ്കിൽ രക്ഷിതാവ് ചുമതലപ്പെടുത്തിയ മുതിർന്ന ആളോ ഉണ്ടായിരിക്കണം. ഇവർ ഇല്ലെങ്കിൽ, മറ്റ് വിദ്യാർത്ഥികളെ ഇറക്കിയ ശേഷം കുട്ടിയെ തിരികെ സ്കൂളിലേക്ക് കൊണ്ടുപോകും.

ഇനിമുതൽ, മുതിർന്ന സഹോദരങ്ങൾക്ക് (15 വയസ്സോ അതിനു മുകളിലോ) ഇളയ സഹോദരങ്ങളെ (ഒന്നാം ക്ലാസ്സോ അതിനു മുകളിലോ) കൂട്ടിക്കൊണ്ട് പോകണമെങ്കിൽ രക്ഷിതാക്കൾ ഒപ്പിട്ട സമ്മതപത്രം സ്കൂളിൽ സമർപ്പിക്കണം. ഈ സമ്മതപത്രത്തിൽ ഇനിപ്പറയുന്ന കാര്യങ്ങൾ ഉണ്ടായിരിക്കണം.

സ്കൂൾ ബസിലെ യാത്രയ്ക്കിടെയിൽ ഉൾപ്പെടെ ഓരോ വിദ്യാർത്ഥിയുടെയും സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സ്കൂളുകൾക്കുണ്ട്. ബസുകളിലെയും കാൽനട യാത്രയിലെയും സുരക്ഷയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതും ഇതിൽ ഉൾപ്പെടുന്നു. 11 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി ഇപ്പോൾ ബസ് സൂപ്പർവൈസർമാർ നിർബന്ധമാണ്.

Content Highlights: New transport policy in Abu Dhabi schools: No child under 15 can walk home alone

To advertise here,contact us