ഷാർജയിൽ നിന്ന് കാണാതായ മലയാളി യുവതിയെ കണ്ടെത്തി. ദുബായ് ഊദ് മേത്തയിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. അബുഷഗാറയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി സുധീർകൃഷ്ണൻ-ആശ ദമ്പതികളുടെ മകൾ റിതികയെ ഇന്നലെ രാവിലെയാണ് കാണാതായത്. സഹോദരനൊപ്പം സബ അൽനൂർ ക്ലിനിക്കിലേക്കു പോയതായിരുന്നു. രക്തം നൽകിയ ശേഷം അഞ്ച് മിനിറ്റിനകം സഹോദരൻ തിരിച്ചെത്തിയപ്പോൾ റിതികയെ കാണാതാവുകയായിരുന്നു.
Content Highlights: Missing Malayali woman found in Sharjah