മലയാളി യുവതിയെ ഷാർജയിൽ കാണാതായതായി പരാതി

സഹോദരനൊപ്പം സബ അൽനൂർ ക്ലിനിക്കിലേക്കു പോയതായിരുന്നു

മലയാളി യുവതിയെ ഷാർജയിൽ കാണാതായതായി പരാതി. അബുഷഗാറയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി സുധീർകൃഷ്ണൻ-ആശ ദമ്പതികളുടെ മകൾ റിതികയെയാണ് ഇന്നലെ രാവിലെ എട്ട് മുതൽ കാണാതായത്. 22 വയസാണ് പ്രായം. സഹോദരനൊപ്പം സബ അൽനൂർ ക്ലിനിക്കിലേക്കു പോയതായിരുന്നു. രക്തം നൽകിയ ശേഷം അഞ്ച് മിനിറ്റിനകം സഹോദരൻ തിരിച്ചെത്തിയപ്പോൾ റിതികയെ കാണാതാവുകയായിരുന്നു.

ക്ലിനിക്കിന്റെ പിൻവശത്തെ വാതിലിലൂടെ പുറത്തേക്കു പോകുന്നതാണ് സിസിടിവി ദൃശ്യത്തിലുള്ളത്. കാണാതാകുമ്പോൾ ജീൻസും വെള്ളയും കറുപ്പും നിറത്തിലുള്ള ടോപുമാണ് ധരിച്ചിരുന്നത്. ഷാർജ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Content Highlights: Malayali woman reported missing in Sharjah

To advertise here,contact us