യുഎഇയിലെ ഇന്ത്യന് അംബാസിഡര് സഞ്ജയ് സുധീറിന് ഓർഡർ ഓഫ് സായിദ് - 2 ബഹുമതി ലഭിച്ചു. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാനാണ് ബഹുമതി സമ്മാനിച്ചത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണവും നയതന്ത്രബന്ധവും ശക്തമാക്കുന്നതിന് നല്കിയ സംഭാവനകള് പരിഗണിച്ചാണ് ബഹുമതി നൽകിയിരിക്കുന്നത്.
യുഎഇയിലെ ഉന്നത ബഹുമതികളിലൊന്നാണ് ഓര്ഡര് ഓഫ് സായിദ് -2. വിദേശകാര്യമന്ത്രാലയത്തില് നടന്ന ചടങ്ങില് യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന് സായിദ് അല് നഹ്യാന് സഞ്ജയ് സുധീറിന് പുരസ്കാരം സമ്മാനിച്ചു. ഇന്ത്യയും യുഎഇയും തമ്മിലുളള ബന്ധം കൂടുതല് ശക്തമാക്കുന്നതില് നിര്ണായക ഇടപെടലാണ് അംബാസിഡര് എന്ന നിലയില് സഞ്ജയ് സുധീര് നടത്തിയത്.
ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധത്തിന്റെ ആഴം ഷെയ്ഖ് അബ്ദുല്ല ബിന് സായിദ് അല് നഹ്യാന് എടുത്തു പറഞ്ഞു. യുഎഇ നല്കിയ പിന്തുണക്കും ബഹുമതിക്കും നന്ദി അറിയിക്കുന്നതായി സഞ്ജയ് സുധീര് വ്യക്തമാക്കി. വര്ഷങ്ങളുടെ സേവനത്തിന് ശേഷം ഈ മാസം 30ന് സഞ്ജയ് സുധീര് അംബാസിഡര് സ്ഥാനത്ത് നിന്ന് വിരമിക്കും.
Content Highlights: UAE President awards Indian Ambassador with First-Class Order of Zayed II