ദുബായിലെ താമസക്കാര്ക്ക് വാഹനങ്ങൾക്ക് ഫാന്സി നമ്പര് സ്വന്തമാക്കാന് അവസരമൊരുക്കി റോഡ്സ് ആന്റ് ട്രാന്സ്പോര്ട്ട് അതോറിറ്റി. 90 ഫാന്സി നമ്പറുകളുടെ ലേലം ഈ മാസം 27ന് നടക്കും. ഇതിനായുള്ള രജിലസ്ട്രേഷന് 22ന് ആരംഭിക്കുമെന്ന് ആര്ടിഎ അറിയിച്ചു. ബിബി 88, ബിബി ട്രിപ്പിള് സെവണ് തുടങ്ങി അപൂര്വ്വ ഫാന്സി നമ്പറുകളാണ് ദുബായിലെ താമസക്കാര്ക്കായി ആര്.ടി.എഅവതരിപ്പിക്കുന്നത്.
രണ്ട് മൂന്ന്, നാല് അഞ്ച് അക്ക നമ്പറുകള് ലേലത്തിനുണ്ടാകും. എഎ, ബിബി തുടങ്ങി വിവിധ സീരിയലുകളിലുള്ള നമ്പറുകളാണ് ലേലം ചെയ്യുക. ഈ മാസം 27-ന് വൈകിട്ട് നാലരയ്ക്ക് ഗ്രാന്റ് ഹയാത്ത് ഹോട്ടലിലാണ് ലേലം. ഫാന്സി നമ്പര് സ്വന്തമാക്കാന് ആഗ്രഹിക്കുന്നവര്ക്ക് ഈ മാസം 22 മുതല് ആര്ടിഎ ഡോട്ട് എഇ എന്ന വെബ്സൈറ്റിലൂടെ ഓണ്ലൈനായി രജിസ്റ്റര് ചെയ്യാം. ആര്ടിഎയുടെ വിവിധ സേനവ കേന്ദ്രങ്ങളിലും രജിസ്ട്രേഷന് സൗകര്യം ഏര്പ്പെടുത്തിയിട്ടുണ്ട്.
ലേലം നടക്കുന്ന സ്ഥലത്ത് നേരിട്ടെത്തിയും പേര് രജിസ്റ്റര് ചെയ്യാം. ഇതിനാല് ഉച്ചക്ക് രണ്ട് മണിക്ക് എത്തണം. 25,000 ദിര്ഹമാണ് രജിസ്ട്രേഷന് ഫീസ്. ഇതിനുപുറമെ 120 ദിര്ഹം കൂടി അധികമായി അടക്കണം. ഇന്ത്യന് കറന്സിയുമായി താരതമ്യം ചെയ്യുമ്പോള് അറ് ലക്ഷത്തോളം വരുമിത്. രജിസ്ട്രേഷന് തുക തിരികെ നല്കില്ലെന്നും ദുബായ് റോഡ്സ് ആന്റ് ട്രാന്സ്പോര്ട്ട് അതോറിറ്റി അറിയിച്ചു.
Content Highlights: RTA offers Dubai residents the opportunity to get fancy numbers for their vehicles