യുഎഇയില് സ്വര്ണവിലയില് ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്ന് 438 ദിർഹം 25 ഫിൽസാണ് വില. ഇന്ത്യന് രൂപയുമായി താരതമ്യം ചെയ്യുമ്പോള് 10,600ഓളം രൂപയായിണിത്. ഒരു ഗ്രാം സ്വർണത്തിന്റെ 21 കാരറ്റിന്റെയും 18 കാരറ്റിന്റെയും വിലയില് ഇന്നും വര്ദ്ധനവ് ഉണ്ടായി. വരും ദിവസങ്ങളില് ഇനിയും നിരക്ക് കൂടുമെന്നാണ് സാമ്പത്തിക വിദഗ്ധര് വിലയിരുത്തുന്നത്.
കഴിഞ്ഞ കുറെ ദിവസങ്ങളായി യുഎഇയില് സ്വര്ണവില കുതിച്ചുയരുകയാണ്. 439 ദിര്ഹം 46 ഫില്സായിരുന്നു ഇന്നലെ 24 കാരറ്റ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. എന്നാല് ഇന്ന് വിലിയില് നാമമാത്രമായ കുറവ് രേഖപ്പെടുത്തി. 438 ദിര്ഹം 80 ഫില്സിനാണ് ഇപ്പോള് യുഎഇ മാര്ക്കറ്റുകളില് വ്യാപാരം പുരോഗമിക്കുന്നത്.
402 ദിര്ഹം 84 ഫില്സാണ് 22 കാരറ്റ് സ്വര്ണത്തിന്റെ വില. അതിനിടെ 21 കാരറ്റ് സ്വര്ണത്തിന്റെ വിലയില് ഇന്ന് ഒരു ദിര്ഹത്തോളം വര്ദ്ധനവ് ഉണ്ടായി. 384 ദിര്ഹം 53 ഫില്സാണ് ഇപ്പോള് ഒരു ഗ്രാം 21 കാരറ്റ് സ്വര്ണത്തിന്റെ വില. ഇന്നലെ ഇത് 383 ദിര്ഹം 95 ഫില്സ് ആയിരുന്നു. 18 കാരറ്റ് സ്വര്ണത്തിന്റെ വിലയിലും ഇന്ന് നേരിയ വര്ദ്ധനവ് ഉണ്ടായി. 329 ദിര്ഹം 59 ഫില്സാണ് ഇപ്പോള് ഒരു ഗ്രാം സ്വര്ണത്തിന്റെ വില.
കഴിഞ്ഞ കുറെ നാളുകളായി യു.എ.ഇയില് സ്വര്ണവില ഉയരുകയാണ്. ഈ വര്ഷം ജനുവരി മുതല് സെപ്റ്റംബര് വരെയുളള കാലയളവില് 30ശതമാനത്തോളം വര്ദ്ധനവാണ് സ്വര്ണ വിലയില് ഉണ്ടായത്. വില ഉയര്ന്നതോടെ സ്വര്ണം വാങ്ങാന് പലരും മടിക്കുകയാണ്. ഇത് സ്വര്ണവിപണിയെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളില് സ്വര്ണ വില ഇനിയും കൂടാന് സാധ്യതയുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ധര് വിലയിരുത്തുന്നത്.
Content Highlights: Today's Gold Rate in United Arab Emirates