മഴയ്ക്കും കാറ്റിനും സാധ്യത; യുഎഇയിൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തെക്കുകിഴക്ക് ദിശയിൽ നിന്ന് 40 കി.മീ/മണിക്കൂർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്

ദുബായിൽ ഇന്ന് മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ പൊടിനിറഞ്ഞ കാലാവസ്ഥയാണ് ദുബായിൽ അനുഭവപ്പെടുന്നത്. ഇന്ന് ഉച്ചതിരിഞ്ഞ് കൂടുതൽ വെയിലുമുണ്ടായിരുന്നു.

തെക്കുകിഴക്ക് ദിശയിൽ നിന്ന് 40 കി.മീ/മണിക്കൂർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് പൊടിക്കാറ്റും മണൽക്കാറ്റും ഉണ്ടാക്കും. അതിനാൽ വൈകുന്നേരം മൂന്ന് മണിക്കും രാത്രി എട്ട് മണിക്കും ഇടയിൽ കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ കാഴ്ചാപരിധി കുറയാൻ സാധ്യതയുണ്ട്.

യുഎഇയിൽ ഇന്ന് രാവിലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 25.7°C ആണ്. റാസൽ ഖൈമയിലെ ജെയ്സ് പർവതത്തിൽ രാവിലെ 4:45-നാണ് ഈ താപനില രേഖപ്പെടുത്തിയത്. ശനിയാഴ്ച കാലാവസ്ഥ തെളിഞ്ഞതും ഭാഗികമായി മേഘാവൃതവുമായിരിക്കും. കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. രാത്രിയിൽ ഈർപ്പം വർദ്ധിക്കുന്നതിനാൽ ഞായറാഴ്ച രാവിലെ തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മൂടൽമഞ്ഞിനോ നേരിയ മൂടലിനോ സാധ്യതയുണ്ട്.

കാറ്റിന്റെ വേഗത 10 മുതൽ 25 കി.മീ/മണിക്കൂർ വരെയാകാൻ സാധ്യതയുണ്ട്, ചിലപ്പോൾ ഇത് 40 കി.മീ/മണിക്കൂർ വരെ എത്താം. അറബിക്കടലിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കും. വാഹനയാത്രികരും യുഎഇ നിവാസികളും ദൂരക്കാഴ്ച കുറവായതിനാലും മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ സാഹചര്യങ്ങളാലും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിക്കുന്നു.

Content Highlights: Dust storms and rain forecast chance in UAE

To advertise here,contact us