ദുബായില് 218 കോടി രൂപ വിലയുള്ള അപൂര്വ രത്നം മോഷ്ടിക്കാന് ശ്രമം. ഏഷ്യാക്കാരായ മൂന്ന് പേരെ മോഷണ ശ്രമത്തിന് ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. രത്നങ്ങള് വാങ്ങനെന്ന വ്യാജേന എത്തിയവരായിരുന്നു തട്ടിപ്പിന് ശ്രമം നടത്തിയത്.
വില്പ്പനക്കായാണ് മറ്റൊരു രാജ്യത്ത് നിന്ന് അപൂര്വ രത്നങ്ങള് ദുബായില് എത്തിച്ചത്. ഇതറിഞ്ഞ മൂന്ന് പേര് രത്നങ്ങള് വാങ്ങാന് താല്പ്പര്യമുണ്ടെന്ന് അറിയിച്ച് രത്ന വ്യാപാരിയെ സമീപിക്കുകയായിരുന്നു. ഒരു തരത്തിലുളള സംശയവും തോന്നാത്ത വിധത്തിലായിരുന്നു ഇടപടല്. ആഡംബര കാറിലായിരുന്നു സംഘം എത്തിയത്. വജ്രങ്ങളുടെ മൂല്യം പരിശോധിക്കാനായി ഒരു വിദഗ്ധനെയും ഒപ്പം കൂട്ടിയിരുന്നു. അപൂര്വ രത്നങ്ങള് രത്ന വ്യാപാരിയുടെ സാന്നിധ്യത്തില് സംഘം വിശദമായി പരിശോധിച്ചു. ഇതിനിടിയില് ഇവര് രത്നവുമായി മുങ്ങുകയായിരുന്നു.
തട്ടിപ്പ് സംഘത്തിന്റെ ശ്രമങ്ങളെ പ്രതിരോധിക്കാന് രത്ന വ്യാപാരിക്ക് കഴിഞ്ഞില്ല. വ്യാപാരിയുടെ പരാതിയുടെ അടിസ്ഥാനത്തില് എട്ട് മണിക്കൂറിന് ശേഷം തട്ടിപ്പ് സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയതു. ഏഷ്യാക്കാരാണ് അറസ്റ്റിലായ മൂന്ന് പേരും. തട്ടിയെടുത്ത രത്നവും ഇവരില് നിന്ന് പിടിച്ചെടുത്തു. ഫ്രിഡ്ജില് ഒളിപ്പിച്ച നിലയിലായിരുന്നു രത്നങ്ങള് കണ്ടെത്തിയത്. ഇത് മറ്റൊരു രാജ്യത്തേക്ക് കടത്താനായിരുന്നു ഇവരുടെ പദ്ധതി.
25 മില്യണ് യു.എസ്. ഡോളറാണ് രത്നങ്ങള്ക്ക് വില കണക്കാക്കുന്നത്. ഇന്ത്യന് രൂപയുമായി താരതമ്യം ചെയ്യുമ്പോള് 218 കോടിയിലധികം മൂല്യമാണിതിനുള്ളത്. പ്രതികളെ തുടര് നിയമ നടപടികള്ക്കായി ബന്ധപ്പെട്ട വകുപ്പുള്ക്ക് കൈമാറിയിട്ടുണ്ട്. തട്ടിപ്പിന് പിന്നില് കൂടുതല് ആളുകളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Content Highlights: Dubai Police foil Dh91.8-million rare pink diamond heist