അങ്ങ് 'ദുഫായിൽ' ചെന്ന് സർജറി ചെയ്തു; അഴിക്കുള്ളിലായി മൂന്ന് യുവതികൾ

അനധികൃതമായി നടത്തി വന്ന സ്ഥാപനത്തില്‍ സർജറിക്ക് ഉപയോഗിച്ചിരുന്ന മെഡിക്കൽ ഉപകരണങ്ങൾ അടക്കം പിടിച്ചെടുത്തിട്ടുണ്ട്

കോസ്മറ്റിക്ക് സർജറികൾ ഇപ്പോൾ സാധാരണമായ ഒരു രീതിയായി മാറിയിരിക്കുകയാണ്. പക്ഷേ അപ്പോഴും അധികൃതർ നൽകുന്ന മുന്നറിയിപ്പ്, ഏത് സർജറി ആയാലും അത് ലൈസൻസ് ഉള്ള അംഗീകൃതമായ ഇടങ്ങളിൽ നടത്തുക എന്നതാണ്. ഈയടുത്തിടെ നിയമം ലംഘിച്ച യൂറോപിൽ നിന്നുള്ള മൂന്ന് യുവതികളെയാണ് ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റിൽ ഇവർ അനധികൃതമായി കോസ്‌മെറ്റിക്ക് സർജി ചെയ്തു കൊടുത്തു എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റമെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോർട്ടില്‍ പറയുന്നു.

ആന്റി എക്‌ണോമിക്ക് ക്രൈം ഡിപ്പാർട്ട്‌മെന്റാണ് ദുബായ് ഹെൽത്ത് അതോറിറ്റിയുമായി നടത്തിയ സംയുക്ത പരിശോധനയിൽ മൂവരെയും അറസ്റ്റ് ചെയ്തത്. റെസിഡൻസിൽ നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് അധികൃതർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്.അനധികൃതമായി നടത്തി വന്ന സ്ഥാപനത്തില്‍ സർജറിക്ക് ഉപയോഗിച്ചിരുന്ന മെഡിക്കൽ ഉപകരണങ്ങൾ അടക്കം പിടിച്ചെടുത്തിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ മൂവരും പല ചികിത്സാ രീതികളും ഇവിടെ നടത്തിവരികയായിരുന്നു. പൊതു ആരോഗ്യവും സുരക്ഷയുമാണ് ഇവർ കയ്യിലെടുത്തതെന്നാണ് ഇവർക്കെതിരെയുള്ള ഗുരുതരമായ കുറ്റം. കൂടുതൽ നിയമനടപടിക്കായി മൂവരെയും പബ്ലിക്ക് പ്രോസിക്യൂട്ടറിന് മുൻപാകെ ഹാജരാക്കും.

മൂവരെയും കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രതികൾ യൂറോപിൽ നിന്നുള്ളവരാണെന്ന് മാത്രമാണ് ലഭിച്ച റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എത്രപേരാണ് ഇവരുടെ ചതിയിൽപ്പെട്ടതെന്ന വിവരം പുറത്ത് വന്നിട്ടില്ല. ഏതൊക്കെ തരത്തിലുള്ള കോസ്മറ്റിക്ക് സർജറികളാണ് നടത്തിയതെന്നും പുറത്തുവന്നിട്ടില്ല. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് പറയുന്നത് കോസ്മറ്റിക്ക് ശസ്ത്രക്രിയ ഉൾപ്പെടെ എന്ത് തരം പ്രൊസീജ്യറുകളാണെങ്കിലും അവ നടത്തുമ്പോൾ അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ്. അത് ബ്രസ്റ്റ് ഇംപ്ലാന്റ് മുതൽ ശസ്ത്രക്രിയയിൽ ഉൾപ്പെടാത്ത ഡെർമൽ ഫില്ലേഴ്‌സ്, ബോട്ടോക്‌സ് എന്നിവ ആയാൾ പോലും സൂക്ഷ്മതയോടെ വേണം കൈകാര്യം ചെയ്യാൻ.

മികച്ച രീതിയിലല്ല ഇത്തരം ശസ്ത്രക്രിയ ഉൾപ്പെടെ നടക്കുന്നതെങ്കിൽ മാനസിക പ്രശ്‌നങ്ങൾ ഉൾപ്പെടെ ചികിത്സയ്ക്ക് വിധേയരായവർക്ക് ഉണ്ടായേക്കാം.സമൂഹമാധ്യമങ്ങൾ വഴിയാണ് ഇത്തരം സ്ഥാപനങ്ങളെ കുറിച്ച് അറിയുന്നതെങ്കിൽ അതിന്റെ വിശ്വാസ്യത ഉറപ്പാക്കി വേണം അടുത്ത നടപടി സ്വീകരിക്കാനെന്നും എൻഎച്ച്എസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.Content Highlights: Three European women arrested in Dubai for performing illegal cosmetic Surgery

To advertise here,contact us