യാത്രക്കാർക്ക് വിമാനത്താവളത്തിൽ പോകാതെ തന്നെ ചെക്ക് ഇൻ ചെയ്യാൻ കഴിയുന്ന പുതിയ സംവിധാനവുമായി ഇൻഡിഗോ എയർലൈൻസ്. അബുദാബിയിലും ഇന്ന് മുതൽ ഈ സൗകര്യം ആരംഭിച്ചിട്ടുണ്ട്. അൽ ഐനിലുമാണ് അടുത്ത മാസമാണ് സിറ്റി ചെക്ക് ഇൻ സൗകര്യം ലഭ്യമായി തുടങ്ങുക. ഇതുപ്രകാരം യാത്രയുടെ 24 മണിക്കൂർ മുതൽ നാല് മണിക്കൂർ മുമ്പ് വരെ ചെക്ക് ഇൻ നടത്താൻ കഴിയും.
മൊറാഫിഖ് ഏവിയേഷൻ സർവീസസുമായി സഹകരിച്ചാണ് ഇൻഡിഗോ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. യാത്രക്കാർക്ക് ഈ സേവനം ഒഴിവാക്കുന്നതുവഴി വിമാനത്താവളത്തിലെ നീണ്ട ക്യൂ ഒഴിവാക്കി, നേരിട്ട് എമിഗ്രേഷൻ വിഭാഗത്തിലേക്ക് പോകാൻ കഴിയും. അബുദാബിയിലെ മീന ക്രൂസ് ടെർമിനലിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സിറ്റി ചെക്ക്-ഇൻ കൗണ്ടറുകൾ ലഭ്യമാണ്. ഇതിനു പുറമെ, മുസഫയിലെ ഷാബിയ 11, യാസ് മാളിലെ ഫെറാറി വേൾഡ് എൻട്രൻസ്, അൽ ഐനിലെ കുവൈത്താത്ത് ലുലു മാൾ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെ ചെക്ക് ഇൻ സൗകര്യമുണ്ട്. നിലവിൽ ഇന്ത്യയിലെ 16 വിമാനത്താവളങ്ങളിലേക്ക് അബുദാബിയിൽ നിന്ന് ഇൻഡിഗോ സർവീസ് നടത്തുന്നുണ്ട്.
അൽ ഐൻ കേന്ദ്രത്തിൽ യാത്ര പുറപ്പെടുന്നതിന് ഏഴ് മണിക്കൂർ മുൻപ് വരെ ചെക്ക്-ഇൻ ചെയ്യാം. നിലവിൽ ഇത്തിഹാദ്, എയർ അറേബ്യ, വിസ് എയർ, ഈജിപ്ത് എയർ എന്നീ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും ഈ സൗകര്യം ലഭ്യമാണ്.
Content Highlights: Abu Dhabi city check-in services are now available for Indigo passengers in Abu Dhabi and Al Ain