റാസൽഖൈമയിൽ അമിത വില ഈടാക്കിയ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി സാമ്പത്തിക വികസന വകുപ്പ്

അമിത വില ഈടാക്കിയ ചില സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയതായും സാമ്പത്തിക വികസന വകുപ്പ് അറിയിച്ചു

യുഎഇയിലെ റാസല്‍ഖൈമയിലെ ചില വ്യാപാര സ്ഥാപനങ്ങള്‍ ഉപഭോക്താക്കളില്‍ നിന്ന് അമിത വില ഈടാക്കുന്നുവെന്ന പരാതിയില്‍ നടപടിയുമായി സാമ്പത്തിക വികസന വകുപ്പ്. ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം പ്രദര്‍ശിപ്പിച്ചിരിക്കുന്ന വിലയെക്കാള്‍ കൂടുതല്‍ തുക ഈടാക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. അമിത വില ഈടാക്കിയ ചില സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയതായും സാമ്പത്തിക വികസന വകുപ്പ് അറിയിച്ചു.

ഉല്‍പ്പന്നങ്ങളുടെ വിലകള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കണമെന്നും ബില്ലിലെ തുകയുമായി അത് താരതമ്യം ചെയ്യണന്നും അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വാറന്റിയുളള ഉല്‍പ്പന്നങ്ങള്‍ക്ക് രസീതുകള്‍ കൃത്യമായി സൂക്ഷിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഉപഭോക്തൃ അവബോധം വളര്‍ത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 'ഹാപ്പി ഷോപ്പര്‍' എന്ന പേരില്‍ പ്രത്യേക കാമ്പയിനും സാമ്പത്തിക വികസന വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്.

Content Highlights: Some shoppers charged higher at checkout

To advertise here,contact us