യുഎഇയിലെ അബുദാബിയിലുണ്ടായ കാറപടത്തിൽ പ്രവാസി മലയാളി മരിച്ചു

സംസ്കാരം നാളെ വൈകീട്ട് നാല് മണിക്ക് പശുക്കടവ് സെന്റ് തെരേസാസ് പള്ളി സെമിത്തേരിയിൽ നടക്കും

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ പ്രവാസി മലയാളി മരിച്ചു. പശുക്കടവ് സെന്റർമുക്കിൽ വടക്കേടത്ത് നെവിൽ കുര്യൻ ഡയസ് (33) ആണ് മരിച്ചത്. വടക്കേടത്ത് ഡയസിന്റെയും ടോജിയുടെയും ഏകമകനാണ് നെവിൽ. പൂഴിക്കൽ ഒട്ടക്കൽ കുടുംബാംഗം ആഷ്നയാണ് ഭാര്യ. മകൾ റൂത്ത്. സംസ്കാരം നാളെ വൈകീട്ട് നാല് മണിക്ക് പശുക്കടവ് സെന്റ് തെരേസാസ് പള്ളി സെമിത്തേരിയിൽ നടക്കും.

Content Highlights: Kozhikode native died in Abudhabhi

To advertise here,contact us