ഗതാഗത സുരക്ഷ ഉറപ്പാക്കണം; അബൂദബിയിൽ പരിശോധന കർശനമാക്കി

ടാക്സി വാഹനങ്ങൾ ശുചിത്വവും സുരക്ഷാ നിയമങ്ങളും പാലിക്കുന്നുണ്ടോ എന്നും പ്രവർത്തന പ്രോട്ടോകോളുകൾ പിന്തുടരുന്നുണ്ടോ എന്നീ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്

അബൂദബി: എമിറേറ്റിലെ ടാക്‌സികൾ നിയമം പാലിച്ചുതകൊണ്ടാണ് നീങ്ങുന്നത് എന്ന് ഉറപ്പുവരുത്താൻ പരിശോധനകൾ കർശനമാക്കി അബൂദബി മൊബിലിറ്റി. ടാക്സി വാഹനങ്ങൾ ശുചിത്വവും സുരക്ഷാ നിയമങ്ങളും പാലിക്കുന്നുണ്ടോ എന്നും പ്രവർത്തന പ്രോട്ടോകോളുകൾ പിന്തുടരുന്നുണ്ടോ എന്നീ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.

സെക്യൂരിറ്റിയും കസ്റ്റമർ ഫ്രണ്ട്‌ലിയുമായ ഗതാഗത സാഹചര്യം നിലനിർത്തിക്കൊണ്ട് ടാക്‌സി സർവീസുകളുടെ ഗുണമേന്മ കൂടുതൽ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അധികൃതർ പരിശോധനക്ക് തുടക്കമിട്ടത്.

പരിശോധനയിൽ വണ്ടിയുടെ A to Z കാര്യങ്ങൾ പരിശോധിച്ചാണ് മുന്നോട്ട് പോകുക. വാഹനത്തിന്റെ വൃത്തി, ഡ്രൈവറുടെ സ്വഭാവം, വാഹനത്തിന്റെ അവസ്ഥ, ലൈസൻസിങ് മാനദണ്ഡങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങളൊക്കെ പരിശോധനയിലുൾപ്പെടുന്നുണ്ട്.

അന്താരാഷ്ട്ര നിലവാരത്തിലേക്ക് എമിറേറ്റിലെ ഗതാഗത മേഖലയെ ഉയർത്താനും പൊതുജനവിശ്വാസം വർധിപ്പിക്കാനുമാണ് ഈ പരിശോധനകളുടെ പ്രധാന ലക്ഷ്യം.

Content Highlights- Strict Checking in Abudhabi checkings

To advertise here,contact us