അന്ന് നറുക്കെടുപ്പിൽ ലഭിച്ചത് ഒരു മില്ല്യൺ ഡോളർ, ഇന്ന് ബിഎംഡബ്ല്യൂ കാർ; മലയാളിക്ക് ദുബൈയിൽ സമ്മാന പെരുമഴ

15 വർഷമായി രതീഷ്‌കുമാർ പ്രവാസിയായി ദുബൈയിൽ ജോലി ചെയ്തു വരികയാണ്

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിയായ പ്രവാസിയെ തേടിയെത്തിയത് ബിഎംഡബ്ല്യൂ കാര്‍. ദുബൈയില്‍ അക്കൗണ്ട് മാനേജര്‍ ആയി ജോലി ചെയ്തു വന്നിരുന്ന രതീഷ്‌കുമാര്‍ രവീന്ദ്രന്‍ നായര്‍ക്കാണ് ഭാഗ്യ സമ്മാനം ലഭിച്ചത്. ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിന്റെ ഫൈനസ്റ്റ് സര്‍പ്രൈസ് സീരീസ് 1925ന്റെ സമ്മാനമായ ബിഎംഡബ്ല്യൂ 740i m സ്‌പോര്‍ട്ട് കാറാണ് സമ്മാനമായി ലഭിച്ചത്. മെയ് അവസാനത്തോടെയാണ് രതീഷ്‌കുമാര്‍ നറുക്കെടുപ്പിന്റെ ടിക്കറ്റ് വാങ്ങിയത്.

എന്നാല്‍ ഇതാദ്യമായല്ല രതീഷ്‌കുമാറിനെ തേടി ഭാഗ്യ സമ്മാനം എത്തുന്നത്. 2019 ല്‍ മൂന്നൂറാമത് മില്ലേനിയം മില്ല്യണയര്‍ സീരീസിലെ നറുക്കെടുപ്പില്‍ ഒരു മില്ല്യണ്‍ ഡോളര്‍ ആയിരുന്നു രതീഷ്‌കുമാറിനെ തേടിയെത്തിയത്. 15 വർഷമായി രതീഷ്‌കുമാർ പ്രവാസിയായി ദുബൈയിൽ ജോലി ചെയ്തു വരികയാണ്.

Content Highlights- A Malayali who won a million dollars in a lottery then, now a BMW car; A shower of prizes in Dubai for a Malayali

To advertise here,contact us