ദുബായിലെത്തിയിട്ട് ദിവസങ്ങൾ മാത്രം; മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് റോഷന്‍ ദുബായില്‍ എത്തിയത്.

ദുബായില്‍ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂര്‍ ചാവക്കാട് സ്വദേശി റോഷനെ (25)യാണ് അല്‍ റഫ ഏരിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്ന് ബന്ധുക്കൾ പറഞ്ഞു. ജൂണ്‍ 16-നാണ് മരണം സംഭവിച്ചത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് റോഷന്‍ ദുബായില്‍ എത്തിയത്. ജിം അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Content Highlights: malayali youth found dead

To advertise here,contact us