പ്രവാസികളെ...ഇനി സ്വര്‍ണം തൊട്ടാല്‍ പൊള്ളും; യുഎഇയില്‍ സ്വര്‍ണ വില കുതിച്ചുയര്‍ന്നു

ഗ്രാമിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് യുഎഇയില്‍ ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്

ദുബൈ: യുഎഇയില്‍ സ്വര്‍ണ വില കുതിച്ച് ഉയരുന്നു. ഗ്രാമിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് യുഎഇയില്‍ ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 383.5 ദിര്‍ഹമാണ് 22 ക്യാരറ്റ് സ്വര്‍ണത്തിന് ഇന്ന് രേഖപ്പെടുത്തിയത്. അതേ സമയം, 24 ക്യാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് വില 414 ദിര്‍ഹമായി ഉയർന്നു. ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് വില കുത്തനെ ഉയര്‍ന്നത്. നാല് ദിര്‍ഹം വരെയാണ് ഗ്രാമിന് വില ഉയര്‍ന്നിരിക്കുന്നത്. ഇനി മൂന്ന് ദിവസത്തെ കണക്ക് നോക്കുമ്പോള്‍ 14 ദിര്‍ഹമാണ് ഇതുവരെ വര്‍ദ്ധിച്ചിരിക്കുന്നത്.

Content Highlights- Gold prices in uae rockets

To advertise here,contact us