തളിക്കുളം പ്രവാസി അസോസിയേഷൻ യുഎഇയുടെ ഇരുപത്തൊന്നാം വാർഷികം കലാ പരിപാടികളോടുകൂടി സംഘടിപ്പിച്ചു

ജൂൺ ഒന്നിന് ദുബായ്, ദേരാ മാർക്കോ പോളോ ഹോട്ടലിൽ വെച്ചായിരുന്നു പരിപാടി

ദുബൈ: രണ്ട് പതിറ്റാണ്ടിലേറേയായി തളിക്കുളത്തിൻ്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിൽ ഇടം പിടിച്ചിട്ടുള്ള തളിക്കുളം പ്രവാസി അസോസിയേഷൻ യുഎഇ തിളക്കമാർന്ന ഇരുപത്തൊന്നാം വാർഷികം വിപുലമായ കലാ പരിപാടികളോടുകൂടി ജൂൺ ഒന്നിന് ദുബായ്, ദേരാ മാർക്കോ പോളോ ഹോട്ടലിൽ വെച്ച് നടന്നു.

ഹോട്ട് പാക്കിൻ്റെ ഗ്രൂപ്പ് സിഇഒയും എംഡിയുമായ അബ്ദുൾ ജബ്ബാർ പി ബിയായിരുന്നു മുഖ്യാതിഥി. സിനിമാ നടൻ ഹരീഷ് കണാരൻ പരിപാടി ഉദ്ഘാടനം ചെയ്തു. അജയ് കല്ലായി അതിഥിയായെത്തി. പ്രസിഡൻ്റ് ഇ കെ ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ടി കെ ഇബ്രാഹിം കുട്ടി സ്വാഗതവും, ട്രഷറർ ബൈജു, രക്ഷാധികാരി ഗഫൂർ തളിക്കുളം എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കൺവീനർ അഷറഫ് കാദർ നന്ദി പ്രകാശനം നടത്തി.

Content Highlights: 21st anniversary of the Thalikkulam Pravasi Association was celebrated with Programs

To advertise here,contact us