പാകിസ്താനിലേക്കുള്ള എമിറേറ്റ്‌സ് ഫ്‌ളൈറ്റുകള്‍ റദ്ദാക്കി

വിമാന സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് യാത്രക്കാരോട് അധികൃതര്‍ ക്ഷമാപണം നടത്തിയിട്ടുണ്ട്.

ദുബായ്: ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനിലേക്കുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കി എമിറേറ്റ്‌സ്. മെയ് 10 വരെയുള്ള സര്‍വീസുകളാണ് നിലവില്‍ റദ്ദാക്കിയിട്ടുള്ളത്.

പാകിസ്താന്റെ വ്യോമപാതയിലും വിമാനത്താവളങ്ങളിലും നിലവിലുള്ള സുരക്ഷിതമല്ലാത്ത സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് എമിറേറ്റ്‌സ് അധികൃതര്‍ വ്യക്തമാക്കി.

വിമാന സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് യാത്രക്കാരോട് അധികൃതര്‍ ക്ഷമാപണം നടത്തിയിട്ടുണ്ട്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സര്‍വീസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ യഥാസമയം അപ്‌ഡേറ്റ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

ലാഹോര്‍, ഇസ്ലാമാബാദ്, സിയാല്‍കോട്ട്, പെഷവാര്‍, കറാച്ചി എന്നിവിടങ്ങളിലേക്കുള്ള സേവനങ്ങളെയെല്ലാം ഇത് ബാധിക്കും. വിമാനം ബുക് ചെയ്യുകയും നിലവിലെ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ റദ്ദാക്കപ്പെടുകയും ചെയ്തിട്ടുള്ള യാത്രക്കാര്‍ ഒരു കാരണവശാലും വിമാനത്താവളത്തിലേക്ക് എത്തരുതെന്നും എമിറേറ്റ്‌സ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: Dubai’s Emirates temporarily suspends flights to Pakistan

To advertise here,contact us