നാട്ടിലിരുന്ന് എടുത്ത ബിഗ് ടിക്കറ്റിൽ ഒന്നാം സമ്മാനം നേടി മലയാളി. ബിഗ് ടിക്കറ്റിന്റെ 274 -ാം നറുക്കെടുപ്പിലാണ് തിരുവന്തപുരം സ്വദേശിയായ താജുദ്ദീൻ അലിയാർ കുഞ്ഞിന് ഒന്നാം സമ്മാനമായ 2.5 കോടി ദിർഹം സമ്മാനമായി ലഭിച്ചത്. ഇന്ത്യൻ രൂപ ഏകദേശം 57.53 കോടിയാണിത്.
വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പിലാണ് താജുദ്ദീന് ഒന്നാം സമ്മാനം ലഭിച്ചത്. ഏപ്രിൽ 18ന് താജുദ്ദീൻ എടുത്ത 306638 നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. നറുക്കെടുപ്പിന് പിന്നാലെ ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാർഡും ബുഷ്രയും താജുദ്ദീനെ വിളിച്ചെങ്കിലും താജുദ്ദീനെ ബന്ധപ്പെടാൻ സാധിച്ചില്ല.
ഗ്രാൻഡ് പ്രൈസിന് പുറമെ മറ്റ് അഞ്ച് ബോണസ് പ്രൈസുകളും ഇത്തവണത്തെ നറുക്കെടുപ്പിൽ വിജയികൾ സ്വന്തമാക്കി. കമലാസനൻ ഓമന റിജി എന്ന പേരിൽ എടുത്ത 501800 എന്ന ടിക്കറ്റിനും ശിവാനന്ദൻ രാമഭദ്രൻ എന്ന പേരിൽ എടുത്ത 046357 എന്ന ടിക്കറ്റിനും പ്രശാന്ത തോട്ടേത്തൊടി മാരപ്പ എന്ന പേരിൽ എടുത്ത 403136 എന്ന ടിക്കറ്റിനുമാണ് ബോണസ് പ്രൈസ് അടിച്ചത്. ഇതിന് പുറമെ 126549 എന്ന ടിക്കറ്റിലൂടെ ബംഗ്ലാദേശ് സ്വദേശിയായ ഷോഹഗ് നൂറുൽ ഇസ്ലാം, 111977 എന്ന ടിക്കറ്റിലൂടെ പാകിസ്താൻ സ്വദേശിയായ ഇമ്രാൻ അഫ്താബ് എന്നിവർക്കും സമ്മാനം ലഭിച്ചു.
15000 ദിർഹം വീതമാണ് ഇവർക്ക് ലഭിക്കുക. ഇതിന് പുറമെ ബിഗ് ടിക്കറ്റിന്റെ ഡ്രീം കാർ പ്രൊമോഷനും ലഭിച്ചത് ഇന്ത്യക്കാരനാണ്. ഇന്ത്യക്കാരനായ വെങ്കട്ട ഗിരിബാബു വുല്ലയ്ക്കാണ് ഡ്രീം കാർ ആയ റേഞ്ച് റോവർ വേലാർ സീരീസ് 17 ലഭിച്ചത്.
Content Highlights: Malayali wins Rs 57.5 crore after buying Abu Dhabi Big Ticket from Online