ഷാർജയിൽ ഇ-സ്കൂട്ടർ അപകടം; അറബ് ബാലന് ദാരുണാന്ത്യം

ഇലക്ട്രിക് സ്‌കൂട്ടറില്‍ റോഡിന് കുറുകെ കടക്കുന്നതിനിടെ മറ്റൊരു വാഹനമിടിച്ചാണ് മരണം സംഭവിച്ചത്

ഷാര്‍ജ: ഷാര്‍ജയില്‍ വാഹനപാകടത്തില്‍ ഒന്‍പത് വയസുള്ള അറബ് ബാലന്‍ മരിച്ചു. ഇലക്ട്രിക് സ്‌കൂട്ടറില്‍ റോഡിന് കുറുകെ കടക്കുന്നതിനിടെ മറ്റൊരു വാഹനമിടിച്ചാണ് മരണം സംഭവിച്ചത്. അല്‍ ഫാല്‍ജ് പ്രദേശത്തുവെച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

വിവരം അറിഞ്ഞ ഉടനെ തന്നെ ട്രാഫിക് പട്രോളിങ് ആംബുലസ് ടീമുകള്‍ സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Also Read:

Health
വെയിലാണ്... സൺസ്ക്രീൻ ഉപയോഗിക്കുന്നില്ലേ? അറിഞ്ഞിരിക്കാം ​ഏതാണ് നല്ലതെന്ന്

കുട്ടി സഞ്ചരിച്ച സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി ഇയാളെ വാസിത് പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റുകയും ചെയ്തു.

Content Highlihghts: 9-year-old boy killed in e-scooter accident in Sharjah

To advertise here,contact us