'തങ്കപ്പനല്ലെടാ പൊന്നപ്പൻ',ഫ്രീയായി കിട്ടിയ ടിക്കറ്റിന് അടിച്ചത് 59 കോടി;അബുദാബി ബിഗ് ടിക്കറ്റ്‌ മലയാളിക്ക്

രണ്ട് ടിക്കറ്റ് വാങ്ങിയപ്പോൾ സൗജന്യമായി ലഭിച്ച ടിക്കറ്റാണ് ആഷിഖിന് നറുക്കെടുപ്പിൽ ഗ്രാൻഡ് പ്രൈസ് നേടിക്കൊടുത്തത്

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ 271-ാമത് സീരീസ് നറുക്കെടുപ്പിൽ ഗ്രാൻഡ് പ്രൈസ് സമ്മാനമായ 2.5 കോടി ദിർഹം പ്രവാസി മലയാളിക്ക്. 59 കോടിയിലേറെ ഇന്ത്യൻ രൂപയാണ് ഭാ​ഗ്യവാന് ലഭിക്കുന്നത്. ഷാര്‍ജയിൽ താമസിക്കുന്ന ആഷിഖ് പടിഞ്ഞാറത്തിനാണ്

അബുദാബി ബി​ഗ് ടിക്കറ്റ് അടിച്ചത്.456808 എന്ന നമ്പര്‍ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.

ജനുവരി 29നാണ് ആഷിഖ് സമ്മാനാര്‍ഹായ ടിക്കറ്റ് വാങ്ങിയത്. ബിഗ് ടിക്കറ്റിന്‍റെ ബൈ ടു ഗെറ്റ് വൺ ഓഫര്‍ വഴിയായിരുന്നു ടിക്കറ്റ് വാങ്ങിയത്.രണ്ട് ടിക്കറ്റ് വാങ്ങിയപ്പോൾ സൗജന്യമായി ലഭിച്ച ടിക്കറ്റാണ് ആഷിഖിന് നറുക്കെടുപ്പിൽ ഗ്രാൻഡ് പ്രൈസ് നേടിക്കൊടുത്തത്. കഴിഞ്ഞ മാസത്തെ നറുക്കെടുപ്പ് വിജയിയായ മനു ആണ് ഇത്തവണത്തെ സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്ത്.

നറുക്കെടുപ്പ് വേദിയില്‍ വെച്ച് ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ സമ്മാന വിവരം അറിയിക്കുന്നതിനായി ആഷിഖിനെ വിളിക്കുകയായിരുന്നു. സമ്മാനം ലഭിച്ച വിവരം അറിഞ്ഞതോടെ ആഷിഖ് അമ്പരന്നു. 20 വര്‍ഷങ്ങളായി ഷാര്‍ജയിൽ താമസിക്കുകയാണ് ആഷിഖ്.

Content highlights : malayali wins 59 crores abudhabi big ticket

To advertise here,contact us