യുഎഇ ദേശീയ ദിനം; അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; പ്രവാസികൾക്ക് സന്തോഷ വാർത്ത

വാരാന്ത്യ ദിന അവധികൾകൂടി കൂട്ടിയാൽ നാല് ദിവസത്തെ അവധി ലഭിക്കും

അബുദാബി: യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഡിസംബർ രണ്ട്, മൂന്ന് തീയതികളിലാണ് ദേശീയ ദിന പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വാരാന്ത്യ ദിന അവധികൾ കൂടിക്കൂട്ടിയാൽ നാല് ദിവസത്തെ അവധി ലഭിക്കും. പൊതു- സ്വകാര്യ മേഖലയ്ക്കും അവധി ബാധകമാണെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.

Also Read:

Kerala
'വേട്ടയാടലും ഭീഷണിയും വേണ്ട; ക്ഷമയ്ക്കും അതിരുണ്ട്'; ഫേസ്ബുക്ക് കുറിപ്പുമായി മന്ത്രി സജി ചെറിയാൻ

ഡിസംബർ രണ്ടിനാണ് യുഎഇ 53-ാമത് ദേശീയ ദിനം ആഘോഷിക്കുന്നത്. ദേശീയ ദിനാഘോഷത്തിൻ്റെ ഔദ്യോ​ഗിക നാമം ഈദ് അൽ ഇത്തിഹാദ് എന്നാണ് അറിയപ്പെടുക. ദേശീയ ദിനം വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം.

രാജ്യത്തിന്റെ ഏഴ് എമിറേറ്റുകളിലായി ഒട്ടേറെ ഈദ് അല്‍ ഇത്തിഹാദ് സോണുകള്‍ ഉണ്ടാകും. അല്‍ ഐനിലായിരിക്കും ഈദ് അല്‍ ഇത്തിഹാദിന്റെ പ്രധാന വേദി. ദുബായ്, ഷാര്‍ജ ഉള്‍പ്പെടെ രാജ്യത്തെ എമിറേറ്റുകളില്‍ വിപുലമായ ആഘോഷപരിപാടികൾ അരങ്ങേറുമെന്ന് അധികൃതർ അറിയിച്ചു.

Content Highlights: Holidays have been announced to coincide with the national day

To advertise here,contact us