ദുബായിൽ ബഹുനിലക്കെട്ടിടത്തിൽ നിന്ന് വീണ് യുവതി മരിച്ചു

വിവരം ലഭിച്ച ഉടനെ പൊലീസും പാരാമെഡിക്കുകളും സംഭവസ്ഥലത്തെത്തി

ദുബായ്: ഷെയ്ഖ് സായിദ് റോഡിന് സമീപമുള്ള ബഹുനില കെട്ടിടത്തിൽ നിന്ന് യുവതി വീണ് മരിച്ചു. യുവതിയെ കുറിച്ചുള്ള വിവരങ്ങൾ വ്യക്തമായിട്ടില്ല. പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം.

യുവതി താമസിച്ചിരുന്ന എസ്കേപ്പ് ടവറിന്റെ താഴത്തെ നിലയിൽ സ്ഥിതി ചെയ്യുന്ന സെക്കൻഡ് ഹോം കഫേയക്ക് സമീപമുള്ള കാർ പാർക്കിം​ഗ് ഏരിയക്കടുത്താണ് മൃതദേഹം കണ്ടെത്തിയത്.

38 നിലയുള്ള കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്ന് വീണതാണെന്നാണ് കരുതുന്നത്. ബിസിനസ് ബേയിൽ സ്ഥിതി ചെയ്യുന്ന എസ്കേപ്പ് ടവർ, ബിസിനസ് ബേ മെട്രോ സ്റ്റേഷന്റെ സാമിപ്യം കാരണം യുവ പ്രൊഫഷണലുകളുടെ പ്രിയ സ്ഥലമാണ്.

Also Read:

Kerala
മുണ്ടക്കൈ; ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75000, ബെയ്‌ലിപ്പാലത്തിന് ഒരു കോടി, ചെലവ് പുറത്തുവിട്ട് സര്‍ക്കാര്‍

വിവരം ലഭിച്ച ഉടനെ പൊലീസും പാരാമെഡിക്കുകളും സംഭവസ്ഥലത്തെത്തി. ഏഴുമണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്.മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെ കുറിച്ച് അന്വേഷണം തുടരുകയാണ്.

To advertise here,contact us