ദുബായിൽ പുതിയ സർവകലാശാല; പ്രഖ്യാപനം നടത്തി ദുബായ് ഭരണാധികാരി

450 കോടി ദിര്‍ഹം ചിലവഴിച്ചാണ് സർവ്വകലാശാല നിർമ്മിക്കുക

ദുബായ്: ദുബായില്‍ പുതിയ ദേശീയ സര്‍വ്വകലാശാല പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. ദുബായ് നാഷണല്‍ യൂണിവേഴ്‌സിറ്റി എന്ന പേരിലായിരിക്കും സര്‍വ്വകലാശാല .

450 കോടി ദിര്‍ഹം ചിലവഴിച്ചാണ് സർവ്വകലാശാല നിർമ്മിക്കുക. അടുത്ത വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ മികച്ച 50 സര്‍വ്വകലാശാലകളില്‍ ഒന്നായി ദുബായ് നാഷണല്‍ യൂണിവേഴ്‌സിറ്റിയെ മാറ്റുക എന്നതാണ് ലക്ഷ്യം.

ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാനാണ് സര്‍വകലാശലയുടെ സുപ്രിം പ്രസിഡൻ്റ്, ഒന്നാം ഉപഭരണാധികാരി ഷെയ്ഖ് മക്തൂം വൈസ് പ്രസിഡന്റാണ്. ഷെയ്ഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം ആയിരിക്കും ബോര്‍ഡ് ഓഫ് ട്രസ്റ്റിന്റെ ചെയര്‍മാന്‍.

To advertise here,contact us