എമിറേറ്റ്സ് വിമാനം ആകാശച്ചുഴിയില്പ്പെട്ടു; യാത്രക്കാര്ക്കും ക്രൂ അംഗങ്ങള്ക്കും പരിക്കേറ്റു

പരിക്കേറ്റവര്ക്ക് പരിശീലനം ലഭിച്ച ജീവനക്കാരും സന്നദ്ധപ്രവര്ത്തകരും യാത്രയ്ക്കിടെ തന്നെ വൈദ്യസഹായം നല്കിയതായി എമിറേറ്റ്സ് വക്താവ് പറഞ്ഞു.

ദുബായ്: പെര്ത്തില് നിന്ന് ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനം ആകാശച്ചുഴിയില്പ്പെട്ടതിനെത്തുടര്ന്ന് ഏതാനും യാത്രക്കാര്ക്കും ക്രൂ അംഗങ്ങള്ക്കും പരിക്കേറ്റു. അതേസമയം വിമാനം യാത്ര തുടര്ന്ന് ദുബായ് ഇന്റര്നാഷണല് വിമാനത്താവളത്തില് സുരക്ഷിതമായി ഇറക്കുകയും ചെയ്തു. പരിശീലനം ലഭിച്ച ജീവനക്കാരും സന്നദ്ധപ്രവര്ത്തകരും പരിക്കേറ്റവര്ക്ക് യാത്രയ്ക്കിടെ തന്നെ വൈദ്യസഹായം നല്കിയതായി എമിറേറ്റ്സ് വക്താവ് പറഞ്ഞു. ദുബായില് ലാന്ഡ് ചെയ്തതിന് ശേഷം യാത്രക്കാര്ക്ക് കൂടുതല് വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു.

To advertise here,contact us