കാലാവസ്ഥാ വ്യതിയാനം; പ്രവര്ത്തനങ്ങള്ക്ക് ഒരു ലക്ഷം കോടി ദിര്ഹം നൽകുമെന്ന് യുഎഇ ബാങ്കുകൾ

പുനരുപയോഗ ഊര്ജ്ജം, കൃഷി ഭൂമിയുടെ ഗുണമേന്മ വര്ദ്ധിപ്പിക്കല് തുടങ്ങിയ മേഖലകള്ക്ക് പണം നല്കുമെന്ന് ബാങ്ക് അധികൃതര് അറിയിച്ചു.

അബുദബി: കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പ്രവര്ത്തനങ്ങള്ക്ക് ഒരു ലക്ഷം കോടി ദിര്ഹത്തിന്റെ സഹായം പ്രഖ്യാപിച്ച് യുഎഇയിലെ ബാങ്കുകള്. പുനരുപയോഗ ഊര്ജ്ജം, കൃഷി ഭൂമിയുടെ ഗുണമേന്മ വര്ദ്ധിപ്പിക്കല് തുടങ്ങിയ മേഖലകള്ക്ക് പണം നല്കുമെന്ന് ബാങ്ക് അധികൃതര് അറിയിച്ചു. യുഎന് കാലാവസ്ഥാ ഉച്ചകോടിയുടെ അഞ്ചാം നാള് സാമ്പത്തിക മേഖലയില് ഊന്നിയായിരുന്നു പ്രധാന ചര്ച്ച.

ലോകബാങ്ക് മേധാവിയടക്കം ഉച്ചകോടിയില് പങ്കെടുത്തു. പുനരുപയോഗ ഊര്ജ രംഗത്ത് ധനകാര്യ സ്ഥാപനങ്ങള് മികച്ച സംഭാവന നല്കണമെന്ന അഭിപ്രായം ഏറ്റെടുത്തുകൊണ്ടാണ് യുഎഇ ബാങ്ക് ഫെഡറേഷന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്.

യുഎഇയിൽ ഇനി ഗര്ഭച്ഛിദ്രത്തിന് ഭർത്താവിൻ്റെ സമ്മതം ആവശ്യമില്ല

യുഎഇയിലെ ബാങ്കുകള് ഒരു ട്രില്യൺ ദിര്ഹം സഹായവുമായി നല്കുമെന്ന് ഫെഡറേഷന് ചെയര്മാന് അബ്ദുള് അസീസ് അല് ഗുറൈറാണ് അറിയിച്ചത്. കാലാവസ്ഥയും ആരോഗ്യവും ഒരുമിച്ച് ചര്ച്ചയ്ക്കെത്തിയ ആദ്യ ഉച്ചകോടിയാണെന്നും ബാര്ബഡോസ് പ്രധാനമന്ത്രി മിയാ മോട്ട്ലേ അഭിപ്രായപ്പെട്ടു.

കാലാവസ്ഥാ മാറ്റത്തിന്റെ ദുരന്തഫലം അനുഭവിക്കുന്നവരില് സ്ത്രീകള് മുന്നിലാണെന്നും അവര് അഭിപ്രായപ്പെട്ടു. സ്ത്രീകളും പെണ്കുട്ടികളും അനുഭവിക്കുന്ന ദുരിതം കാണാതെ പോകരുതെന്ന് യുഎന് പ്രതിനിധി റസാന് ഖലീഫ അല് മുബാറക് പ്രതികരിച്ചു. ഉച്ചകോടിയിലെ ഗ്രീന് സോണിലേക്ക് നിരവധി പേരാണ് സന്ദര്ശകരായെത്തിയത്. ഈമാസം 12 വരെയാണ് പൊതുജനങ്ങള്ക്ക് ഗ്രീന്സോണിലേക്ക് പ്രവേശനം ഉണ്ടാകുക. കാലാവസ്ഥാ ഉച്ചകോടി ഈ മാസം 13-ന് സമാപിക്കും.

To advertise here,contact us