യുഎഇ ദേശീയ ദിനം; ദുബായിലെ 1,249 തടവുകാരെ മോചിപ്പിക്കാന് ഉത്തരവ്

ഫുജൈറയിലെ വിവിധ രാജ്യക്കാരായ 113 തടവുകാരെ മോചിപ്പിക്കാന് സുപ്രീം കൗണ്സില് അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന് മുഹമ്മദ് അല് ഷര്ഖിയും ഉത്തരവിട്ടിട്ടുണ്ട്.

അബുദബി: യുഎഇയുടെ 52-ാം ദേശീയദിനത്തോടനുബന്ധിച്ച് ദുബായിലെ 1,249 തടവുകാരെ മോചിപ്പിക്കാന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം ഉത്തരവിട്ടു. ഫുജൈറയിലെ വിവിധ രാജ്യക്കാരായ 113 തടവുകാരെ മോചിപ്പിക്കാന് സുപ്രീം കൗണ്സില് അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന് മുഹമ്മദ് അല് ഷര്ഖിയും ഉത്തരവിട്ടിട്ടുണ്ട്.

നേരത്തെ ഷാര്ജ അടക്കമുള്ള നാല് എമിറേറ്റുകളിലെ ഭരണാധികാരികളും തടവുകാരെ മോചിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജയിലിലെ നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് മോചിപ്പിക്കാനുളള തടവുകാരുടെ പട്ടിക തയ്യാറാക്കിയത്. യുഎഇ ദേശീയ ദിനത്തിന് മുന്നോടിയായി വിവിധ രാജ്യങ്ങളിലെ ആയിരത്തിലധികം തടവുകാര് ജയില് മോചിതരാകും.

വരുന്നൂ ഹൈഡ്രജൻ ടാക്സികൾ; പ്രവര്ത്തനങ്ങള്ക്ക് അബുദബി ഭരണകൂടം തുടക്കം കുറിച്ചു

ഷാർജയിൽ 475 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവ്. സുപ്രീം കൗണ്സില് അംഗവും ഷാര്ജ ഭരണാധികാരിയുമായ ഷെയ്ഖ് സുല്ത്താന് ബിന് മുഹമ്മദ് അല് ഖാസിമിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് തടവുകാരെ മോചനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. മോചിതരായ തടവുകാര് എത്രയും വേഗം അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങിയെത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി ബന്ധപ്പെട്ട അധികൃതര് അറിയിച്ചിട്ടുണ്ട്. അജ്മാൻ 143, ഫുജൈറ 113, റാസൽഖൈമ 442 തടവുകാരെ മോചിപ്പിക്കാൻ ഭരണാധികാരികൾ ഉത്തരവിട്ടിട്ടുണ്ട്.

To advertise here,contact us