അബുദബി: ഹൈഡ്രജനില് പ്രവര്ത്തിക്കുന്ന ടാക്സികള് നിരത്തിലിറക്കാനുള്ള പ്രവര്ത്തനങ്ങള്ക്ക് അബുദബി ഭരണകൂടം തുടക്കം കുറിച്ചു. വൈകാതെ ട്രെയല് റണ് ആരംഭിക്കുമെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. ശുദ്ധമായ ഇന്ധന പ്രവര്ത്തന സംവിധാനങ്ങളുടെ ഫലപ്രാപ്തി, സഞ്ചരിച്ച കിലോമീറ്ററുകളുടെ എണ്ണം, ഉപയോഗിച്ച ഹൈഡ്രജന്റെ അളവ് എന്നിവ ട്രെയലിലൂടെ വിശകലനം ചെയ്യും.
യുഎഇ ഭരണകൂടത്തിന്റെ തൊഴില് നഷ്ട ഇന്ഷുറന്സ് പദ്ധതി; 6.7 മില്ല്യണിലധികം ആളുകള് അംഗങ്ങൾ
അബുദബിയിലെ കാര്ബണ് ബഹിര്ഗമനം കുറയ്ക്കാനും പാരിസ്ഥിതിക ലക്ഷ്യങ്ങള് കൈവരിക്കാനുമാണ് ഹൈഡ്രജനില് പ്രവര്ത്തിക്കുന്ന ടാക്സികള് പുറത്തിറക്കുന്നതെന്നും സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. തവാസുല് ട്രാന്സ്പോര്ട്ട് കമ്പനി, അഡ്നോക് ഡിസ്ട്രിബ്യൂഷന്, അല്-ഫുത്തൈം മോട്ടോഴ്സ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.