ദുബൈ കറാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരു മലയാളി കൂടി മരിച്ചു

റാഫ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന തലശ്ശേരി പുന്നോൽ സ്വദേശി നഹീൽ നിസാറാണ് മരിച്ചത്

ദുബൈ: കറാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരു മലയാളി കൂടി മരിച്ചു. റാഫ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന തലശ്ശേരി പുന്നോൽ സ്വദേശി നഹീൽ നിസാറാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. ഒക്ടോബർ 17 ന് അർധരാത്രിയാണ് കറാമ ബിൻ ഹൈദർ ബിൽഡിങിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടായത്. മൃതദേഹം ദുബൈയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ ഒരു യുവാവ് കൂടി ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്.

ഗ്യാസ് ചോര്ച്ച ഉണ്ടായതിന് പിന്നാലെയാണ് ബിൻ ഹൈദർ ബിൽഡിങിൽ സിലിണ്ടര് പൊട്ടിത്തെറിച്ചത്. മൂന്ന് മുറികള് ഉള്പ്പെട്ട ബ്ലോക്കിലാണ് അപകടം ഉണ്ടായത്. തലശ്ശേരി ടെമ്പിള് ഗേറ്റ് നിട്ടൂര് വീട്ടില് നിധിന് ദാസ് (24), മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുള്ളയാണ് (42) എന്നിവരാണ് നേരത്തെ മരിച്ചത്.

To advertise here,contact us