അബൂദബി: അബുദബിയിൽ ഒരുങ്ങുന്ന ഹിന്ദു ക്ഷേത്രം തുറക്കാന് ഇനി നൂറ് ദിനങ്ങൾ മാത്രം. 2019 ഡിസംബറില് ആരംഭിച്ച ക്ഷേത്രത്തിന്റെ അവസാനഘട്ട നിര്മ്മാണ പ്രവര്ത്തനങ്ങളാണ് ഇപ്പോള് നടക്കുന്നത്. നൂറ് കണക്കിന് തൊഴിലാളികളുടെ നേതൃത്വത്തില് നിര്മ്മാണം പുരോഗമിക്കുന്ന ക്ഷേത്രം അടുത്ത വര്ഷം ഫെബ്രുവരി14ന് തുറക്കും. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് അബുദബിയില് ഒരുങ്ങുന്നത്.
'ഗാസയ്ക്ക് മേല് ന്യൂക്ലിയര് ബോംബ് ഇടണം'; ഇസ്രയേല് മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് യുഎഇ
ക്ഷേത്രസമര്പ്പണ ചടങ്ങുകള്ക്ക് മഹന്ത് സ്വാമി മഹാരാജ് നേതൃത്വം വഹിക്കും. ക്ഷണിക്കപ്പെട്ടവര്ക്ക് മാത്രമായിരിക്കും അന്ന് പ്രവേശനം അനുവദിക്കുക. എന്നാല് ഫെബ്രുവരി 18 മുതല് എല്ലാ വിഭാഗം ജനങ്ങള്ക്കും ക്ഷേത്രത്തില് പ്രവേശിക്കാനാകും. ഇന്ത്യയുടെ സമ്പന്നമായ കലയും മൂല്യങ്ങളും സംസ്കാരവും ഉള്ക്കൊള്ളിച്ചാണ് ക്ഷേത്രത്തിന്റെ നിര്മ്മാണം.
വെള്ള മാര്ബിളിലും ചെങ്കല് നിറത്തിലുള്ള മണല്ക്കല്ലുകളിലുമാണ് കലാമൂല്യങ്ങള് കോര്ത്തിണക്കിയിരിക്കുന്നത്. ഇന്ത്യന് വാസ്തു ശില്പ്പകലയുടെ കരവിരുതിന്റെ വേറിട്ട കാഴ്ചകളും ഇവിടെ കാണാനാകും. രാമായണവും മഹാഭാരതവുമെല്ലാം പരാമര്ശിക്കുന്ന കൊത്തുപണികള്ക്കൊപ്പം അറബ് ചിഹ്നങ്ങളും ഉള്പ്പെടുത്തിയിട്ടുണ്ട്. യുഎഇ ഭരണകൂടം അനുവദിച്ച 27 ഏക്കര് സ്ഥലത്താണ് ക്ഷേത്രം നിര്മ്മിക്കുന്നത്.