ഷാർജയിൽ നബിദിന അവധി 28ന്; വാരാന്ത്യ അവധി ഉൾപ്പടെ നാല് ദിവസം മുടക്ക്

തിങ്കളാഴ്ച മുതലായിരിക്കും ഓഫീസുകള് പ്രവര്ത്തിക്കുക

ഷാർജ: നബിദിനത്തിന്റെ ഭാഗമായി ഷാര്ജ എമിറേറ്റില് ഈ മാസം 28ന് അവധി പ്രഖ്യാപിച്ചു. ഷാര്ജ സര്ക്കാരിന് കീഴിലുള്ള എല്ലാ വകുപ്പുകള്ക്കും സ്ഥാപനങ്ങള്ക്കും വ്യാഴാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി വകുപ്പാണ് അറിയിച്ചത്. വെള്ളി മുതല് മൂന്ന് ദിവസം വാരാന്ത്യ അവധി ആയതിനാല് ജീവനക്കാര്ക്ക് ആകെ നാല് ദിവസത്തെ അവധിയാണ് ലഭിക്കുക.

തിങ്കളാഴ്ച മുതലായിരിക്കും ഓഫീസുകള് പ്രവര്ത്തിക്കുക. ഇന്നലെ യുഎഇ ഭരണകൂടം രാജ്യത്ത് വെള്ളിയാഴ്ച പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. ഷാര്ജ ഒഴികെയുളള മറ്റ് എമിറേറ്റുകളിലെ ജീവനക്കാര്ക്ക് വാരാന്ത്യ അവധി അടക്കം മൂന്ന് ദിവസമായിരിക്കും അവധി ലഭിക്കുക.

To advertise here,contact us