ദുബായിൽ ഹെലികോപ്റ്റര് തകര്ന്നു വീണുണ്ടായ അപകടം; രണ്ട് പൈലറ്റുമാരും മരിച്ചു

ഈജിപ്ത്, ദക്ഷിണാഫ്രിക്ക സ്വദേശികളാണ് അപകടത്തില് മരിച്ചത്

ദുബായ്: ഹെലികോപ്റ്റര് തകര്ന്നു വീണുണ്ടായ അപകടത്തില് രണ്ട് പൈലറ്റുമാരും മരിച്ചതായി സ്ഥീരീകരണം. രണ്ടാമത്തെ ആളുടെയും മൃതദേഹം കിട്ടിയതായി സിവില് ഏവിയേഷന് അതോറിറ്റി അറിയിച്ചു. ഈജിപ്ത്, ദക്ഷിണാഫ്രിക്ക സ്വദേശികളാണ് അപകടത്തില് മരിച്ചത്.

എയ്റോ ഗള്ഫിന്റെ ബെല്- 212 എന്ന മീഡിയം ഹെലികോപ്ടര് വ്യാഴാഴ്ച രാത്രിയാണ് യുഎഇ തീരത്തിന് സമീപം ഗള്ഫ് കടലില് തകര്ന്ന് വീണത്. അപകടത്തിന് പിന്നാലെ സിവില് ഏവിയേഷന് അതോറിറ്റി നടത്തിയ തെരച്ചിലില് ആദ്യം ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും പിന്നാലെ ഒരു പൈലറ്റിന്റെ മൃതദേഹവും കണ്ടെത്തിയിരുന്നു.

നാല് ദിവസങ്ങള് നീണ്ട തെരച്ചിലിന് ഒടുവിലാണ് രണ്ടാമത്തെ പൈലറ്റിന്റെ മൃദതേഹം കണ്ടെത്താനായത്. രാത്രികാല പരിശീലനത്തിനായി ദുബായ് അല് മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില് നിന്ന് പറന്നുയര്ന്നതിന് പിന്നാലെയാണ് ഹെലികോപ്റ്റര് തകര്ന്നു വീണത്. അപകടത്തെ കുറിച്ച് സിവില് ഏവിയേഷന് വിഭാഗത്തിന്റെ നേതൃത്വത്തില് അന്വേഷണം പുരോഗമിക്കുകയാണ്.

To advertise here,contact us