യുഎഇയില് പെട്രോള്, ഡീസല് വില വര്ദ്ധിപ്പിച്ചു

പുതുക്കിയ വില ഇന്ന് അര്ദ്ധരാത്രി മുതല് നിലവില് വരും

icon
dot image

അബുദാബി: യുഎഇയില് പെട്രോള് ഡീസല് വില വര്ദ്ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് പതിനാല് ഫില്സും ഡീസലിന് പത്തൊന്പത് ഫില്സുമാണ് വര്ദ്ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അര്ദ്ധ രാത്രി മുതല് നിലവില് വരും. യുഎഇ ഊര്ജ്ജമന്ത്രാലയത്തിന് കീഴിലെ ഇന്ധന വില നിര്ണ്ണയ സമിതിയാണ് ഓഗസ്റ്റ് മാസത്തേക്കുള്ള വില പ്രഖ്യാപിച്ചത്. രാജ്യാന്തര വിപണിയുടെ ചുവട് പിടിച്ചാണ് യുഎഇ ആഭ്യന്തര വിപണിയിലും ഇന്ധന വില വര്ദ്ധിപ്പിച്ചത്.

സൂപ്പര് 98 പെട്രോളിന് ലീറ്ററിന് 3.14 ദിര്ഹമായിരിക്കും നാളെ മുതല് വില. മൂന്ന് ദിര്ഹം ആണ് സൂപ്പര് 98ന്റെ ഇപ്പോഴത്തെ വില. സ്പെഷ്യല് 95 ന്റെ വില 2 ദിര്ഹം എൺപത്തിയൊന്പത് ഫില്സില് നിന്നും മൂന്ന് ദിര്ഹം രണ്ട് ഫില്സായി ഉയരും. ഇ പ്ലസിന്റെ വില 2.81 ദിര്ഹത്തില് നിന്നും 2.95 ദിര്ഹമായും വര്ദ്ധിക്കും. ഡീസലിന്റെ വിലയിലും വര്ദ്ധനവ് വരുത്തിയിട്ടുണ്ട്. ഒരു ലിറ്റര് ഡീസലിന്റെ വില 2.76 ദിര്ഹത്തില് നിന്നും 2.95 ദിര്ഹമായി ഉയരും. തുടര്ച്ചയായ രണ്ടാം മാസമാണ് യുഎഇയില് ഇന്ധന നില വര്ദ്ധിക്കുന്നത്.

ജൂണില് രാജ്യത്ത് ഇന്ധന വിലയില് കുറവ് വരുത്തിയിരുന്നു. ഈ വര്ഷത്തെ രണ്ടാമത്തെ വലിയ വില വര്ദ്ധനവ് കൂടിയാണ് ഇത്തവണത്തേത്. മെയില് പെട്രോള് വിലയില് പതിനഞ്ച് ഫില്സിന്റെ വര്ദ്ധന വരുത്തിയിരുന്നു. രാജ്യാന്തരവിപണിയില് അസംസ്കൃത എണ്ണവില മൂന്ന് മാസത്തിനിടയിലെ ഉയര് നിലയിലാണ്. എഴുപത്തിയഞ്ച് ഡോളറിനടുത്താണ് ബ്രെന്റ് ക്രൂഡിന്റെ വില.

To advertise here,contact us
To advertise here,contact us
To advertise here,contact us