സൗദി അറേബ്യയിൽ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി കഴിഞ്ഞ മാസങ്ങളിൽ നടത്തിയ വ്യാപക പരിശോധനകളിൽ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർ ഉൾപ്പെടെ 174 പേർ അറസ്റ്റിലായതായി കൺട്രോൾ ആൻഡ് ആന്റി കറപ്ഷൻ അതോറിറ്റി അറിയിച്ചു. സംശയനിഴലിലുള്ള 454 പേരെ വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളമുള്ള സർക്കാർ സ്ഥാപനങ്ങളിൽ കൃത്യമായ സുതാര്യതയും സമഗ്രതയും ഉറപ്പാക്കുന്നതിനായാണ് അതോറിറ്റി കർശന നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
വിവിധ സ്ഥാപനങ്ങളിലായി ആകെ 2,662 പരിശോധനകളാണ് നസാഹ സംഘടിപ്പിച്ചത്. കൈക്കൂലി വാങ്ങൽ, ഉദ്യോഗസ്ഥ പദവി ദുരുപയോഗം ചെയ്യൽ തുടങ്ങി വിവിധ ക്രിമിനൽ, അഡ്മിനിസ്ട്രേറ്റീവ് കേളുകളുമായി ബന്ധപ്പെട്ടാണ് ഈ അന്വേഷണങ്ങൾ നടക്കുന്നത്. ആഭ്യന്തര മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി ആൻഡ് ഹൗസിംഗ് മന്ത്രാലയം തുടങ്ങിയ പ്രധാന വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് നിലവിൽ അന്വേഷണം നേരിടുന്നത്.
അറസ്റ്റിലായ ചിലർക്ക് ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും മറ്റ് പ്രതികൾക്കെതിരെയുള്ള നിയമ നടപടികൾ തുടരുകയാണെന്ന് അതോറിറ്റി വ്യക്തമാക്കി. രാജ്യത്തെ സവിശേഷ സ്ഥാപനങ്ങളിലും മന്ത്രാലയങ്ങളിലും പരിശോധനകൾ തുടരുമെന്നും അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് നിയമലംഘകരെ മാതൃകാപരമായി ശിക്ഷിക്കുമെന്നും നസാഹ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Saudi Arabia's anti-corruption authority detained 174 government employees in October 2026 amid investigations into bribery and abuse of official position.