സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അമേരിക്കൻ സെനറ്റിലെ മുതിർന്ന അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ-സുരക്ഷാ വിഷയങ്ങളിലെ പുതിയ സംഭവവികാസങ്ങളും സൗദി-അമേരിക്കൻ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും കൂടിക്കാഴ്ചകളിൽ ചർച്ച ചെയ്തു.
ഇന്നലെ വാഷിങ്ടണിൽ സെനറ്റ് സെലക്ട് കമ്മിറ്റി ഓൺ ഇന്റലിജൻസ് ചെയർമാൻ സെനറ്റർ ടോം കോട്ടണുമായി പ്രിൻസ് ഫൈസൽ കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ, സുരക്ഷാ മേഖലകളിലെ പുതിയ സാഹചര്യങ്ങൾക്കൊപ്പം പ്രാദേശികവും അന്താരാഷ്ട്രവുമായ തലങ്ങളിൽ സുരക്ഷയും സ്ഥിരതയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ഇരുവരും ചർച്ച ചെയ്തു. തുടർന്ന് സെനറ്റ് ആംഡ് സർവീസസ് കമ്മിറ്റി ചെയർമാൻ സെനറ്റർ റോജർ വിക്കറും കമ്മിറ്റി വൈസ് ചെയർമാൻ സെനറ്റർ ജാക്ക് റീഡുമായും സൗദി വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ-സുരക്ഷാ ഏകോപനവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. മേഖലയിലെ പുതിയ സംഭവവികാസങ്ങളും പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളും അവലോകനം ചെയ്തു. അമേരിക്കയിലെ സൗദി അംബാസഡർ പ്രിൻസസ് റീമ ബിന്ത് ബന്ദർ, വിദേശകാര്യ മന്ത്രിയുടെ രാഷ്ട്രീയകാര്യ ഉപദേഷ്ടാവ് പ്രിൻസ് മുസാഫ് അൽ ഫർഹാൻ, ചർച്ചകളും സമാധാന ശ്രമങ്ങളുമായി ബന്ധപ്പെട്ട മന്ത്രിയുടെ ഉപദേഷ്ടാവും പ്രത്യേക പ്രതിനിധിയുമായ മനാൽ റദ്വാൻ എന്നിവരും കൂടിക്കാഴ്ചകളിൽ പങ്കെടുത്തു.
Content Highlights: Saudi Foreign Minister Prince Faisal bin Farhan met several US senators in Washington to discuss bilateral relations, regional developments and security cooperation.