റിയാദിലെ എല്ലാ സ്കൂളുകളിലും ഒരാഴ്ചത്തേക്ക് നേരിട്ടുള്ള ക്ലാസുകൾ നിർത്തിവെച്ചു. പകരം ഓൺലെെനായി പഠനം നടത്താൻ അധികൃതർ നിർദേശം നൽകി. എല്ലാ ക്ലാസുകളിലെയും കുട്ടികൾക്കും അധ്യാപകർക്കും മറ്റ് അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകൾക്കും ഇത് ബാധകമാണെന്നും അധികൃതർ വ്യക്തമാക്കി.
സ്കൂളുകളുടെ ഔദ്യോഗിക ആശയവിനിമയ ചാനലുകൾ വഴി എല്ലാ കുട്ടികളെയും മാതാപിതാക്കളെയും അറിയിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. റിയാദിലെ നിരവധി രക്ഷിതാക്കൾക്ക് ഇന്ന് സ്കൂളുകളിൽ നിന്ന് ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചിരുന്നു. അത് പ്രകാരം ഒരാഴ്ചത്തേക്ക് പഠനം ഓൺലൈനായി നടത്തുമെന്ന് അറിയിച്ചതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. തീരുമാനത്തിന് പിന്നിലെ കാരണം സംബന്ധിച്ച് അധികൃതർ വിശദീകരണം നൽകിയിട്ടില്ല.
Content Highlights: Schools in Riyadh have been instructed to shift to remote learning for one week, with students and staff continuing education and work online through approved platforms