മക്ക ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ആവര്‍ത്തിച്ചുള്ള ആക്രമണ ശ്രമത്തില്‍ കടുത്ത പ്രതികരണവുമായി സല്മാന് രാജാവ്. ഹൂതികളുടേത് ക്രൂരമായ ആക്രമണമാണെന്നും പുണ്യ സ്ഥലങ്ങളുടെ പവിത്രത ഇല്ലാതാക്കുന്നതാണെന്നും സല്മാന് രാജാവ് പറഞ്ഞു. ലോകമെമ്പാടുമുള്ള മുസ്ലിങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ജിദ്ദയില്‍ ചേര്‍ന്ന മന്ത്രിമാരുടെ കൗണ്‍സിലിലായിരുന്നു സല്മാന് രാജാവ് ആക്രമണങ്ങളെ അപലപിച്ചത്. രാജ്യത്തെ സൈനികരെയും സല്മാന് രാജാവ് പ്രശംസിച്ചു. പുണ്യസ്ഥലങ്ങള്‍, തീര്‍ത്ഥാടകര്‍, രാജ്യത്തെ പൗരന്മാര്, താമസക്കാര്‍ തുടങ്ങിയവര്‍ക്കെതിരായ ഏതൊരു ആക്രമണത്തെയും ശക്തമായി നേരിടുന്നതിലും മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിലുമുള്ള സൈനികരുടെ പങ്കിനെ കുറിച്ചും സല്മാന് രാജാവ് എടുത്തുപറഞ്ഞു.
അതേസമയം സൗദി അറേബ്യക്കെതിരായ ഹൂതി മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ശക്തമാകുന്നതിനിടെ രാജ്യത്തിന് പ്രതിരോധ പിന്തുണ നല്‍കുമെന്ന് യുകെ വ്യക്തമാക്കി. സൗദി വിമാനങ്ങള്‍ക്ക് ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാനുള്ള സഹായം നല്‍കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം പറഞ്ഞു. സൗദി അറേബ്യ സൈനിക സഹായം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഹൂതികള്‍ക്കെതിരായ നേരിട്ടുള്ള ആക്രമണങ്ങളില്‍ ബ്രിട്ടീഷ് വിമാനങ്ങള്‍ പങ്കെടുക്കില്ലെന്നും പ്രതിരോധ ദൗത്യങ്ങള്‍ക്കാണ് സഹായം നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഹൂതികള്‍ക്കെതിരായ നേരിട്ടുള്ള ആക്രമണങ്ങളില്‍ ബ്രിട്ടീഷ് വിമാനങ്ങള്‍ പങ്കെടുക്കില്ലെന്നും പ്രതിരോധ ദൗത്യങ്ങള്‍ക്കാണ് സഹായം നല്‍കുകയെന്നും യു കെ വ്യക്തമാക്കി.
Content Highlights: Saudi King Salman has strongly condemned what Saudi authorities described as repeated attempts to target the holy city of Makkah