സൗദിക്കെതിരെയുള്ള ഹൂതി ആക്രമണം; രാജ്യത്തിന് സഹായം നൽകാൻ ബ്രിട്ടൻ

സൗദി വിമാനങ്ങൾക്ക് ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാനുള്ള സഹായം നൽകുമെന്ന് ​ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം പറഞ്ഞു

സൗദി അറേബ്യക്കെതിരായ ഹൂതി മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാകുന്നതിനിടെ രാജ്യത്തിന് പ്രതിരോധ പിന്തുണ നൽകാൻ ബ്രിട്ടൻ. സൗദി വിമാനങ്ങൾക്ക് ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാനുള്ള സഹായം നൽകുമെന്ന് ​ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം പറഞ്ഞു. ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ പങ്കെടുക്കാൻ പോകുന്നതിനിടയിലാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. സൗദി അറേബ്യ സെെനിക സഹായം ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ഹൂതികൾക്കെതിരായ നേരിട്ടുള്ള ആക്രമണങ്ങളിൽ ബ്രിട്ടീഷ് വിമാനങ്ങൾ പങ്കെടുക്കില്ലെന്നും പ്രതിരോധ ദൗത്യങ്ങൾക്കാണ് സഹായം നൽകുകയെന്നും ബ്രിട്ടൻ വ്യക്തമാക്കി. ഹൂതികൾക്കെതിരായ നേരിട്ടുള്ള ആക്രമണങ്ങളിൽ ബ്രിട്ടീഷ് വിമാനങ്ങൾ പങ്കെടുക്കില്ലെന്നും പ്രതിരോധ ദൗത്യങ്ങൾക്കാണ് സഹായം നൽകുകയെന്നും ബ്രിട്ടൻ വ്യക്തമാക്കി.

അതേസമയം സൗദിക്ക് നൽകുന്ന സഹായത്തിന് സമയപരിധി ഉണ്ടായിരിക്കുമെന്നും സാഹചര്യം വിലയിരുത്തുകയാണെന്നും ബ്രിട്ടൻ അറിയിച്ചു. വരും ദിവസങ്ങളിൽ പുതിയ സെെനിക കരാൻ ആരംഭിക്കുമെന്നും ഒരു ആർ‌എ‌എഫ് വോയേജർ സൗദി വിമാനങ്ങൾക്ക് പ്രതിരോധ ദൗത്യങ്ങളിൽ ഇന്ധനം നിറയ്ക്കുന്നതിന് വിന്യസിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

റിയാദ് ലക്ഷ്യമിട്ട് ശനിയാഴ്ച നടത്തിയ മിസൈൽ ആക്രമണം ഉൾപ്പെടെ ഹൂതികളുടെ വിവിധ ആക്രമണങ്ങൾക്കെതിരെ സൗദി പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് ബ്രിട്ടൻ്റെ സഹായം. യമനിലെ സൗദി പിന്തുണയുള്ള സർക്കാരും ഹൂതികളും തമ്മിലുള്ള സംഘർഷം അടുത്തിടെയാണ് വീണ്ടും രൂക്ഷമായത്. ഇതോടെ സൗദിക്കെതിരായ ആക്രമണങ്ങളും വർധിച്ചു. യമനിലെ മന്ത്രപ്രധാനമായ മോഖ തുറമുഖവും ചെങ്കടലിലെ ചില പ്രധാന ദ്വീപുകളും ഹൂതികൾ പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്.

Content Highlights: Britain has agreed to provide time limited defensive military support, including air to air refuelling for Saudi aircraft, amid Houthi attacks

To advertise here,contact us