റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മാറ്റിവെച്ചു; ആറാം സീസൺ 2027 അവസാനം

സിനിമാ എൻട്രി ഫീസുകൾ, അക്രഡിറ്റേഷൻ രജിസ്ട്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട റീഫണ്ട് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് ഫെസ്റ്റിവലിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിക്കുമെന്ന് ഫിലിം ഫൗണ്ടേഷൻ അറിയിച്ചു

സൗദി അറേബ്യയിലെ പ്രമുഖ ചലച്ചിത്ര മേളകളിലൊന്നായ റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മാറ്റി വെച്ചു. ആറാം സീസൺ അടുത്ത വർഷം നാലാം പാദത്തിലായിരിക്കുമെന്ന് റെഡ് സീ ഫിലിം ഫൗണ്ടേഷൻ അറിയിച്ചു. അനുയോജ്യമായ സമയവും സാഹചര്യങ്ങളും ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്നതിന്റെ ഭാ​ഗമായാണ് ഈ തീരുമാനമെന്നും ഫൗണ്ടേഷൻ വ്യക്തമാക്കി.

ഫെസ്റ്റിവൽ മാറ്റിവെച്ചെങ്കിലും റെഡ് സീ ഫണ്ട്, റെഡ് സീ ലാബ്സ് എന്നിവയുൾപ്പെടെയുള്ള വിവിധ പദ്ധതികളും പരിപാടികളും വർഷം മുഴുവൻ തുടരുമെന്നും അധികൃതർ പറഞ്ഞു. കൂടാതെ നവംബർ മുതൽ ജിദ്ദയിലെ ചരിത്ര പ്രസിദ്ധമായ മേഖലയായ ഹിസ്റ്റോറിക് ജിദ്ദയിലെ കൾച്ചർ സ്ക്വയറിൽ വർഷം മുഴുവൻ സാംസ്കാരിക ചലച്ചിത്ര പരിപാടികൾ സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. ഇതിലൂടെ ഫെസ്റ്റിവൽ തിരിച്ചെത്തുന്നത് വരെ എല്ലാ കലാ-സാംസ്കാരിക പ്രവർത്തനങ്ങളും സജീവമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ചലച്ചിത്ര പ്രവർത്തകർ, പങ്കാളികൾ, അതിഥികൾ, പ്രേക്ഷകർ തുടങ്ങിയവരുടെ തുടർച്ചയായ പിന്തുണയ്ക്കും വിശ്വാസത്തിനും നന്ദി അറിയിക്കുന്നു എന്നും അധികൃതർ പറഞ്ഞു. ഫിലിം ഫെസ്റ്റിവലിന്റെ അടുത്തവർഷത്തെ മടങ്ങിവരകവിനായി കാത്തിരിക്കുകയാണെന്നും ഫിലിം ഫൗണ്ടേഷന്റെ പ്രസ്താവനയിൽ പറഞ്ഞു. സിനിമാ എൻട്രി ഫീസുകൾ, അക്രഡിറ്റേഷൻ രജിസ്ട്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട റീഫണ്ട് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് ഫെസ്റ്റിവലിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിക്കുമെന്നും ഫൗണ്ടേഷൻ കൂട്ടിച്ചേർത്തു.

Content Highlights: Red Sea Film Foundation has postponed the sixth edition of the Red Sea International Film Festival to the fourth quarter of 2027

To advertise here,contact us