സൗദി അറേബ്യയിലെ ദമ്മാമിലെ തൊഴിലിടത്തിൽ കൊല്ലം സ്വദേശി കുഴഞ്ഞു വീണു മരിച്ചു. കൊല്ലം നോർത്ത് മെെനാഗപ്പള്ളി വടക്ക് മഠത്തിൽ സുരേഷ് കുമാർ (51) ആണ് മരിച്ചത്. ഇന്നലെ ജുമുഅ നമസ്കാരം കഴിഞ്ഞ് തിരിച്ചെത്തിയ സുഹൃത്തുക്കളാണ് സുരേഷ് കുമാറിനെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
27 വർഷമായി ദമ്മാമിൽ ഇലക്ട്രിക്കൽ പ്ലംബിംഗ് മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ നിയമ നടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ജയലക്ഷ്മിയാണ് ഭാര്യ. പ്രണവ്, പവിത്ര എന്നിവർ മക്കളാണ്.
Content Highlight: Kollam native living in Saudi Arabia passed away