ഉഭയകക്ഷി ബന്ധം ശക്തമാക്കുക ലക്ഷ്യം; സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ ഈജിപ്തിൽ

ഇരുരാജ്യങ്ങളിലെയും ഉയർന്ന ഉദ്യോഗസ്ഥരടങ്ങുന്ന പ്രതിനിധി സംഘങ്ങൾ പങ്കെടുക്കുന്ന വിപുലമായ യോഗവും ചേരും

സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഔദ്യോഗിക സന്ദർശനത്തിനായി ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയിൽ എത്തിച്ചേർന്നു. കെയ്‌റോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഈജിപ്ത് പ്രസിഡന്റ് അബ്ദെൽ ഫത്താഹ് അൽ സീസി നേരിട്ടെത്തി സ്വീകരിച്ചു. സൽമാൻ രാജാവിന്റെ നിർദ്ദേശപ്രകാരമാണ് കിരീടാവകാശിയുടെ ഈ സുപ്രധാന ഈജിപ്ത് സന്ദർശനം.

സന്ദർശനത്തിന്റെ ഭാഗമായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഈജിപ്ഷ്യൻ പ്രസിഡന്റ് അൽ സീസിയും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടത്തും. തുടർന്ന് ഇരുരാജ്യങ്ങളിലെയും ഉയർന്ന ഉദ്യോഗസ്ഥരടങ്ങുന്ന പ്രതിനിധി സംഘങ്ങൾ പങ്കെടൂക്കുന്ന വിപുലമായ യോഗവും ചേരും. സൗദി അറേബ്യയും ഈജിപ്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും പരസ്പര സഹകരണം വർദ്ധിപ്പിക്കുന്നതിനുമാണ് ചർച്ചയിൽ മുൻഗണന നൽകുന്നത്.

വ്യാപാരം, സാമ്പത്തികം തുടങ്ങി വിവിധ മേഖലകളിലെ ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രാദേശികവും അന്തർദേശീയവുമായ പ്രധാന വിഷയങ്ങളിലും ഇരുനേതാക്കളും ആശയവിനിമയം നടത്തുമെന്ന് ഈജിപ്ഷ്യൻ പ്രസിഡൻസി വ്യക്തമാക്കി. സന്ദർശനത്തോടനുബന്ധിച്ച് സൗദി കിരീടാവകാശിയുടെ ബഹുമാനാർത്ഥം പ്രസിഡന്റ് അൽ സീസി ഉച്ചവിരുന്ന് സൽക്കാരവും ഒരുക്കിയിട്ടുണ്ട്.

Content Highlights: Saudi Crown Prince Mohammed bin Salman is visiting Egypt with strengthening bilateral relations and expanding cooperation between Saudi Arabia and Egypt as key objectives. The visit focuses on enhancing ties between the two countries

To advertise here,contact us