സൗദിയിൽ വിവിധയിടങ്ങളിൽ മഴ മുന്നറിയിപ്പ്; മക്കയിലും മദീനയിലും മണൽക്കാറ്റിന് സാധ്യത

വിശുദ്ധ നഗരങ്ങളായ മക്ക, മദീന പ്രവിശ്യകളുടെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ മണൽക്കാറ്റും പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷവും തുടരാൻ സാധ്യതയുണ്ട്

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ തെക്കൻ, പടിഞ്ഞാറൻ പ്രവിശ്യകളിൽ ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ജിസാൻ, അസീർ, അൽ ബാഹ എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ചിലയിടങ്ങളിൽ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.

വിശുദ്ധ നഗരങ്ങളായ മക്ക, മദീന പ്രവിശ്യകളുടെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ മണൽക്കാറ്റും പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷവും തുടരാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റിൽ അന്തരീക്ഷത്തിൽ പൊടി നിറയുന്നത് മൂലം കാഴ്ചപരിധി ഗണ്യമായി കുറയാൻ ഇടയുണ്ട്. അതിനാൽ ഹൈവേകളിലൂടെയും മറ്റ് പ്രധാന റോഡുകളിലൂടെയും യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും വേഗത കുറച്ച് മാത്രം വാഹനങ്ങൾ ഓടിക്കണമെന്നും ട്രാഫിക് അധികൃതർ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് പൊതുജനങ്ങൾ അധികൃതരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം.

Content Highlights: Saudi authorities have issued weather warnings for multiple parts of the country, forecasting rainfall in several regions. Mecca and Medina are also expected to experience strong winds, reduced visibility, and possible dust storms, prompting residents and visitors to exercise caution.

To advertise here,contact us