ജിദ്ദയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സഫീറിനെ ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയുമായിരുന്നു

സൗദി അറേബ്യയിലെ ജിദ്ദയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു. മലപ്പുറം മമ്പാട് ബീമ്പുങ്ങൽ സ്വദേശി കൂത്രാടൻ സഫീർ (34) ആണ് മരിച്ചത്. റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സഫീറിനെ ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയുമായിരുന്നു. എന്നാൽ വിദഗ്ധ ചികിത്സയിൽ കഴിയവെ ഇന്ന് (ചൊവ്വാഴ്ച) പുലർച്ചെ 4.45 ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്.

നിലവിൽ ജിദ്ദയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ആവശ്യമായ നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ജിദ്ദയിലുള്ള ബന്ധുക്കളും കെഎംസിസി വെൽഫെയർ വിങ് പ്രവർത്തകരും അറിയിച്ചു. പിതാവ്: നാസർ, മാതാവ്: സുനിത. ഷിബിന റിൻസിയാണ് ഭാര്യ. ഐക്യ സഫീർ ഏക മകളാണ്. സഫീറിന്റെ മാതൃസഹോദരനായ റഫീഖ് മമ്പാട് നിലവിൽ ജിദ്ദയിലുണ്ട്.

Content Highlights: A young Malayali man injured in a road accident in Jeddah has died while receiving treatment. The incident has caused deep sorrow among the expatriate community, with further details awaited regarding repatriation and formal procedures.

To advertise here,contact us