സൗദിയില്‍ അടുത്ത ഉംറ സീസണിലേക്കുള്ള വിസ അപേക്ഷകള്‍ ഈ മാസം 31 മുതല്‍ സ്വീകരിച്ചു തുടങ്ങുമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ് സീസണ് ആരംഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം മുതല്‍ നിര്‍ത്തി വെച്ച ഉംറ വിസകളാണ് ഈ മാസം അവസാനം മുതല്‍ പുനരാരംഭിക്കുന്നത്.
കഴിഞ്ഞ റമദാന് മാസം മുതല്‍ തന്നെ ഹജ്ജ് ഉംറ മന്ത്രാലയം അടുത്ത ഉംറ സീസണിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. മെയ് 31മുതലാണ് പുതിയ സീസണിലേക്കുള്ള വിസകള്‍ അനുവദിച്ചു തുടങ്ങുക. ജൂണ്‍ ഒന്ന് മുതല്‍ 'നുസുക്' ആപ്പ് വഴിയുള്ള ഉംറ പെര്‍മിറ്റുകളും ലഭിച്ചു തുടങ്ങും. പുതിയ സീസണിന് മുന്നോടിയായി വിദേശ ഏജന്റുമാരുടെ കരാര്‍ നടപടികള്‍ മന്ത്രാലയം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. 'നുസുക് മസാര്‍' എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴിയാണ് കരാറുകള്‍ പുതുക്കേണ്ടത്.
തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനായി കരാര്‍ നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കി മാറ്റിയിട്ടുണ്ട്. ഇതിന് പുറമെ ഉംറ കമ്പനികളും ഏജന്റുമാരും തമ്മിലുള്ള കരാറുകള്‍ ക്യുആര്‍ കോഡ് ഉപയോഗിച്ച് വേഗത്തില്‍ പരിശോധിക്കാന്‍ കഴിയുന്ന തരത്തില്‍ തികച്ചും കടലാസ് രഹിതമായിരിക്കും.
തീര്‍ത്ഥാടകരുടെ താമസം, ഭക്ഷണം, യാത്ര തുടങ്ങിയ എല്ലാ സേവനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പാക്കേജുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ തന്നെ തയ്യാറാക്കാന്‍ കമ്പനികള്‍ക്ക് സാധിക്കും. ഇത്തരത്തില്‍ 5000-ല്‍ അധികം കരാറുകളാണ് ഇതിനകം ഒപ്പ് വെച്ചിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് തടസ്സങ്ങള്‍ കൂടാതെ ഉംറ നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
Content Highlights: Saudi Arabia has announced that visa applications for the upcoming Umrah season will begin from the 31st of this month, opening the process for pilgrims worldwide.