സൗദിയില്‍ സംഘര്‍ഷ മേഖലകളുടെ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും ആഭ്യന്തര മന്ത്രാലയം. പ്രതിരോധ സേന തകര്‍ക്കുന്ന മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയുെട ഭാഗങ്ങള്‍ പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണ്. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ ശക്തമായ നടപടി നേരിടണ്ടി വരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ആധികാരിക വിരങ്ങള്‍ക്കായി ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം ഡ്രോണുകള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായാണ് നീക്കമെന്ന് അധികൃതര്‍ അറിയിച്ചു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം തുടരുമെന്നും ഉത്തരവില്‍ പറയുനന്നു. നിരോധനം ലംഘിക്കുന്ന ഡ്രോണുകള്‍ നശിപ്പിക്കുമെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Content Highlights: Saudi Arabia has issued strict instructions prohibiting the sharing of images and videos from conflict zones, warning of legal action against violators.