സൗദി അറേബ്യയില്‍ വിസിറ്റ് വിസ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിസ കാലാവധി നീട്ടി നല്കുന്ന നടപടികള്‍ക്ക് സൗദി പാസ്പോര്‍ട്ട് വകുപ്പ് തുടക്കം കുറിച്ചു. ഫെബ്രുവരി 25-ന് കാലാവധി അവസാനിച്ച വിസിറ്റ് വിസയുള്ളവര്‍ക്ക് 'അബ്ഷിര്‍' പ്ലാറ്റ്ഫോം വഴി കാലാവധി നീട്ടിയെടുക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിച്ച് നിശ്ചിത ഫീസടച്ചാല്‍ ഏപ്രില്‍ 18 വരെയാണ് കാലാവധി ലഭിക്കുക. സൗദി ഭരണകൂടത്തിന്റെ പ്രത്യേക നിര്‍ദേശപ്രകാരം ആഭ്യന്തര മന്ത്രാലയമാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.
അതേസമയം, 2026 ഫെബ്രുവരി 25ന് കാലാവധി തീര്‍ന്ന ഉംറ, ട്രാന്‍സിറ്റ്, ഫൈനല്‍ എക്സിറ്റ് വിസകള്‍ കൈവശമുള്ളവര്‍ക്ക് വിസ നീട്ടുകയോ ഫീസോ പിഴയോ അടയ്ക്കുകയോ ചെയ്യാതെ തന്നെ അന്താരാഷ്ട്ര തുറമുഖങ്ങള്‍ വഴി നേരിട്ട് രാജ്യം വിടാമെന്നും പാസ്പോര്‍ട്ട് വകുപ്പ് വ്യക്തമാക്കി.
Content Highlights: Saudi Arabia has initiated steps to extend visit visa validity, offering relief to visitors and expatriates amid updated immigration measures.