സൗദി അറേബ്യയിലെ റിയാദില്‍ മിസൈല്‍ അവശിഷ്ടം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യക്കാരന് മരിച്ചു. യുപി സ്വദേശി രവി ഗോപാലിന് ആണ് ജീവന് നഷ്ടമായത്. ഈ മാസം 18-ന് റിയാദിന് നേരെയുണ്ടായ ആക്രമണത്തിനിടെ തകര്‍ക്കപ്പെട്ട മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ചാണ് പരിക്കേറ്റത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന രവി ഗോപാല്‍ ഇന്നാണ് മരണത്തിന് കീഴടങ്ങിയത്.
റിയാദ് ന്യൂ സനാ ഇയയിലെ ഒരു പ്ലാസ്റ്റിക് ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. രവി ഗോപാലിന്റെ വിയോഗത്തില്‍ സൗദിയിലെ ഇന്ത്യന്‍ എംബസി അനുശോചനം രേഖപ്പെടുത്തി. കുടുംബത്തെ സഹായിക്കുന്നതിനും മൃതദേഹം നാട്ടിലെത്തിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുന്നതായും എംബസി അറിയിച്ചു. രവി ഗോപലിനൊപ്പം നാല് സുഹൃത്തുക്കള്‍ക്കും മിസൈല്‍ ആവശിഷ്ടങ്ങള്‍ വീണ് പരിക്കേറ്റിരുന്നു.
Content Highlights: An Indian expatriate who sustained serious injuries after missile debris fell in Riyadh has died during treatment. The incident highlights the risks faced by civilians amid escalating tensions in the region.