സൗദിയിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കെഎംസിസി പ്രവർത്തകർ സജീവമായി രംഗത്തുണ്ട്.

സൗദി അറേബ്യയിലെ റിയാദിൽ താമസസ്ഥലത്ത് മലയാളി പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ജില്ലയിലെ നിലമ്പൂർ പൂക്കോട്ടുപാടം അമരമ്പലം കവല മുക്കട്ട സ്വദേശിയായ മനപാടത്ത് ശ്രീജിത്ത് (45) ആണ് അന്തരിച്ചത്. ഒപ്പമുണ്ടായിരുന്നവർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കെഎംസിസി പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. മൃതദേഹം തുടർനടപടികൾക്കായി മജ്മ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പരേതരായ ചന്തുക്കുട്ടിയുടെയും ജാനകിയുടെയും മകനാണ്. രമ്യയാണ് ഭാര്യ.

Content Highlights: A Malayali expatriate has been found dead in Saudi Arabia, with authorities launching an investigation into the incident.

To advertise here,contact us