സൗദി അറേബ്യയില്‍ നിന്ന് താല്‍ക്കാലിക സര്‍വീസ് ആരംഭിക്കാൻ ജസീറ എയര്‍വേയ്‌സ്

സൗദിയിലെ ഖൈസൂമ വിമാനത്താവളത്തില്‍ നിന്ന് ഉടന്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും എര്‍ലൈന്‍ വ്യക്തമാക്കി

പ്രതികൂല സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ കുവൈറ്റിലെ ബജറ്റ് വിമാനക്കമ്പനിയായ ജസീറ എയര്‍വേയ്‌സ് സൗദി അറേബ്യയില്‍ നിന്ന് താല്‍ക്കാലിക സര്‍വീസ് ആരംഭിക്കുന്നു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം സുരക്ഷാ സാഹതര്യത്തെ തുടര്‍ന്ന് അടച്ചിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. സൗദി അറേബ്യയിലെയും കുവൈത്തിലെയും ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെയാണ് സര്‍വീസ് ആരംഭിക്കുന്നതെന്ന് ജസീറ എയര്‍വെയ്‌സ് അറിയിച്ചു.

സൗദിയിലെ ഖൈസൂമ വിമാനത്താവളത്തില്‍ നിന്ന് ഉടന്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും എര്‍ലൈന്‍ വ്യക്തമാക്കി. കുവൈറ്റില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് റോഡ് മാര്‍ഗം രണ്ടര മണിക്കൂര്‍ സഞ്ചരിച്ചാല്‍ ഖൈസൂമ വിമാനത്താവളത്തില്‍ എത്തിച്ചേരാനാകും. ഇതിനായി യാത്രക്കാര്‍ക്ക് ഗതാഗത സൗകര്യവും ഏര്‍പ്പെടുത്തും. ഈ വിമാനത്താവളത്തില്‍ നിന്ന് യാത്ര ചെയ്യുന്നതിന് സൗദി വിസ നിര്‍ബന്ധമാണെന്നും ജസീറ എയര്‍വേയ്‌സ് അറിയിച്ചു.

Content Highlights: Jazeera Airways has announced the launch of temporary flight services from Saudi Arabia, aiming to support passenger travel and improve connectivity in the region.

To advertise here,contact us