റിയാദ്: തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ വെള്ളദുരൈയെ (66) റിയാദിൽ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പതിവായി വാഹനം പാർക്ക് ചെയ്തിരുന്ന സ്ഥലത്ത്, സ്വന്തം ഡയന വാനിനുള്ളിലാണ് മൃതദേഹം കാണപ്പെട്ടത്.
വെള്ളദുരൈയെ ഫോണിൽ വിളിച്ചിട്ട് ലഭിക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ തിരച്ചിലിലാണ് വാഹനത്തിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വിവരം കെഎംസിസി പ്രവർത്തകരെ അറിയിച്ചു. റെഡ് ക്രസന്റ് അധികൃതർ സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. പിന്നാലെ തുടർനടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പരേതരായ മാതാപിതാക്കളുടെ മകനാണ് വെള്ളദുരൈ. ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. സുദലൈമണി ഏക മകനാണ്. മരണാനന്തര നിയമനടപടികൾ ഏകോപിപ്പിക്കുന്നതിനായി റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ വിങ് രംഗത്തുണ്ട്. ചെയർമാൻ റഫീഖ് പുല്ലൂർ, കൺവീനർ റിയാസ് തിരൂർക്കാട്, ഉമർ അമാനത്ത്, നസീർ കണ്ണീരി എന്നിവരുടെ നേതൃത്വത്തിലാണ് നിലവിൽ നടപടികൾ പുരോഗമിക്കുകയാണ്.
Content Highlights: A man from Tamil Nadu was found dead inside a vehicle in Riyadh, Saudi Arabia. Authorities have launched an investigation into the incident involving the Indian expatriate.